ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ അനിശ്ചിതത്വം തുടരുന്നു. നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത യുഎസ് നിലപാടുകൾക്കിടയിൽ, ഉഭയകക്ഷി വ്യാപാരക്കരാർ യാഥാർഥ്യമാകുമോയെന്ന ആശങ്കയിലാണ് കേന്ദ്ര സർക്കാർ.
2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്വും തമ്മിൽ ആരംഭിച്ച ചർച്ചകൾ ഇതുവരെയും അന്തിമരൂപത്തിലെത്തിയിട്ടില്ല. പല മേഖലകളിലും ഇന്ത്യ വിട്ടുവീഴ്ചകൾക്ക് തയ്യാറായെങ്കിലും, റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട
പുതിയ ഉപരോധ ബിൽ ഉൾപ്പെടെയുള്ള നടപടികളിലൂടെ സമ്മർദ്ദം തുടരാനാണ് യുഎസ് ശ്രമിക്കുന്നത്. ഈ മാസം അവസാനം കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ നേതൃത്വം നൽകുന്ന സംഘം യുഎസ് സന്ദർശിക്കാനിരിക്കുകയാണ്.
ജി20 വ്യാപാരമന്ത്രിമാരുടെ യോഗത്തിന് പുറമെ, യുഎസ് വ്യാപാര പ്രതിനിധി ജെമിസൺ ഗ്രീറുമായി നിർണായക ചർച്ചകൾ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട
പ്രധാന നാഴികക്കല്ലുകൾ
* 2024 ഫെബ്രുവരി– ഏപ്രിൽ: യുഎസ് ഉപരോധത്തെത്തുടർന്ന് ഇറക്കുമതിയിൽ കുറവ് രേഖപ്പെടുത്തി.
* 2025 ഓഗസ്റ്റ്: യുഎസ് ഏർപ്പെടുത്തിയ 25% അധികത്തീരുവ ഇറക്കുമതിയെ സാരമായി ബാധിച്ചു.
* 2025 ഡിസംബർ – 2026 മാർച്ച്: യുഎസ്, യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ. വ്യാപാര ചർച്ചകൾ തുടങ്ങിയ കാലം മുതൽ യുഎസ് വിവിധ തരത്തിലുള്ള തീരുവ ഭീഷണികൾ ഇന്ത്യയ്ക്ക് മേൽ ഉയർത്തിവരികയാണ്.
നിർബന്ധിത തൊഴിലിന്റെ പേരിൽ ചുമത്തിയ 10% തീരുവയും യുഎസ് സുപ്രീം കോടതി പകരംതീരുവ എടുത്തുമാറ്റിയ പശ്ചാത്തലത്തിൽ ചുമത്തിയ 10% തീരുവയും ഇതിൽ ഉൾപ്പെടുന്നു. ഇതിന് മറുപടിയായി, അമേരിക്കൻ ബർബൻ വിസ്കിയുടെ സെസ് കുറയ്ക്കുകയും യുഎസ് ഡിജിറ്റൽ കമ്പനികൾക്കുള്ള നികുതിയിൽ ഇളവ് നൽകുകയും ചെയ്ത് ഇന്ത്യ അനുനയ നയം സ്വീകരിച്ചിരുന്നു.
നിർബന്ധിത തൊഴിലിലൂടെ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ട് ഇന്ത്യ ഈ വിഷയത്തിൽ കർശന നിലപാടും കൈക്കൊണ്ടിരുന്നു. ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ സ്രോതസ്സുകൾ (ശതമാനക്കണക്കിൽ)
* റഷ്യ: 33.1%
* ഇറാഖ്: 18.8%
* സൗദി അറേബ്യ: 15.8%
* യുഎഇ: 12.3%
* യുഎസ്: 8.0%
രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങളിൽ 88 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക്, റഷ്യൻ എണ്ണ കുറഞ്ഞ വിലയിൽ ലഭിക്കുന്നത് വലിയ ആശ്വാസമാണ്.
കരാർ ഒപ്പിട്ട ശേഷം മറ്റ് രാജ്യങ്ങൾക്ക് മേലും പുതിയ തീരുവകൾ ചുമത്തിയ യുഎസ് മാതൃക മുൻനിർത്തി, രാജ്യത്തിന്റെ ഊർജ്ജ നയം വിട്ടുവീഴ്ചയില്ലാതെ തുടരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ജൂണിൽ ഡൽഹിയിൽ നടന്ന ചർച്ചകൾക്കിടെ ഇന്ത്യയടക്കം 54 രാജ്യങ്ങൾക്ക് മേൽ 12.5% തീരുവ ചുമത്തുമെന്ന് യുഎസ് ഭീഷണിപ്പെടുത്തിയത് നയതന്ത്ര തലത്തിൽ വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന വാഷിംഗ്ടൺ ചർച്ചകൾ ഏറെ നിർണ്ണായകമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

