തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ പ്രത്യേക അഭിപ്രായമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വ്യക്തമാക്കി.
അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇഡിയുടെ കാര്യത്തിൽ പാർട്ടിക്കൂടാരത്തിന് വ്യക്തമായ നിലപാടുണ്ടെന്നും, ഏജൻസിയുടെ നടപടികളോട് കോൺഗ്രസിന് യാതൊരുവിധ ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏത് കാലഘട്ടത്തിലും ഇഡിയുടെ നടപടികളോട് കോൺഗ്രസ് യോജിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അർജന്റീന ഫുട്ബോൾ ടീമിന്റെയും സൂപ്പർതാരം ലയണൽ മെസ്സിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട
വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു. മെസ്സിയുടെ വരവിന്റെ പേരിൽ വലിയ സാമ്പത്തിക വെട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കേരളത്തിലേക്ക് വരാത്ത മെസ്സിയുടെ പേരുപറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയവരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും, സംഭവത്തിൽ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും കെ. മുരളീധരൻ മുന്നറിയിപ്പ് നൽകി.
കെപിസിസി അധ്യക്ഷൻ ഇല്ലെങ്കിലും പാർട്ടി പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട
വിജിലൻസ് അന്വേഷണത്തിൽ ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ല.
എന്നാൽ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷവും ഇത്തരം ഇടപാടുകൾ നടത്തിയ ആ ധൃതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

