ആറുമാസത്തെ നീണ്ട പരിചരണത്തിനൊടുവിൽ തിരുവനന്തപുരം മൃഗശാലയിലെ പുതിയ കൂട്ടിലേക്ക് സിംഹക്കുട്ടികളായ സിംബയും സൂരിയും എത്തി.
ജനുവരി 20-നാണ് മൃഗശാലയിലെ ലിയോയുടെയും നൈലയുടെയും മക്കളായി ഇരുവരും ജനിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം നൈലയ്ക്ക് കുഞ്ഞുങ്ങളെ നോക്കാനോ മുലപ്പാൽ നൽകാനോ സാധിച്ചിരുന്നില്ല.
തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് കുഞ്ഞുങ്ങളെ മൃഗശാല ആശുപത്രിയിലേക്ക് മാറ്റുകയും ഇൻക്യുബേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വെറ്ററിനറി സംഘത്തിന്റെയും കീപ്പർമാരുടെയും നിരന്തരമായ പരിചരണമാണ് ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഏഴ് മാസം പ്രായം പൂർത്തിയായതോടെയാണ് ഇവരെ സന്ദർശകർക്കായി പുതിയ കൂട്ടിലേക്ക് മാറ്റിയത്. വെറ്ററിനറി ഡോക്ടർ നികേഷ് കിരൺ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഡോ.
ജിജോ, കീപ്പർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും ശുശ്രൂഷിച്ചത്. 2003-ൽ തിരുപ്പതി ശ്രീവെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നെത്തിച്ച ലിയോ-നൈല ജോഡികൾക്ക് പുറമെ ഗ്രേസി എന്ന മറ്റൊരു സിംഹവും ഇവിടെയുണ്ട്.
പുതിയ കൂട്ടിൽ ഒരു വർഷം പാർപ്പിച്ച ശേഷം സിംബയെയും സൂരിയെയും വലിയ തുറന്ന കൂട്ടിലേക്ക് മാറ്റുമെന്ന് ഡോ. നികേഷ് വ്യക്തമാക്കി.
മന്ത്രി ഒ.ജെ.ജെനീഷ്, സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത്, ഡയറക്ടർ മഞ്ജുളാദേവി, ഡോ. നികേഷ് കിരൺ, ക്യുറേറ്റർ സംഗീത മോഹൻ, മൃഗശാല സൂപ്രണ്ട് ടി.വി.
അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് സിംബയെയും സൂരിയെയും പുതിയ കൂട്ടിലേക്ക് മാറ്റിയത്. സീബ്രകൾ ഇന്നെത്തും
ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്ന് സീബ്രകൾ ഇന്ന് രാവിലെ തിരുവനന്തപുരം മൃഗശാലയിൽ എത്തും.
ഗുജറാത്തിലെ വൻതാരയിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്നാണ് ഇവയെ എത്തിക്കുന്നത്. ഇതിൽ രണ്ട് എണ്ണം പെൺ സീബ്രകളാണ്.
സീബ്രകൾക്ക് പകരമായി സിംഹവാലൻ കുരങ്ങിനെയും രാജവെമ്പാലയെയും കൈമാറുമെന്ന് മൃഗശാല സൂപ്രണ്ട് ടി.വി. അനിൽകുമാർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

