ദില്ലിയില്‍ പരീക്ഷ ക്രമക്കേടിനെതിരായ ജന്തര്‍മന്തര്‍ സമരം മുതല്‍ ഗ്യാനേഷ് കുമാറിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം വരെയുള്ള സംഭവങ്ങളെ ചൊല്ലി കോണ്‍ഗ്രസ് – കോക്ക്റോച്ച് ജനത പാര്‍ട്ടി പോര് മുറുകുന്നു. ബി ജെ പിയേക്കാള്‍ വിഷമാണെന്നും, വിഡ്ഢികളാണെന്നും അവരാണ് രാജ്യത്തെ ഈ അവസ്ഥയിലെത്തിച്ചതെന്നും കോണ്‍ഗ്രസിന്റെ പേരെടുത്ത് പറയാതെ സി ജെ പി നേതാക്കളായ സൗരവ് ദാസും, അശുതോഷ് റങ്കയും തുറന്നടിച്ചു.
മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ സമരത്തെ ഹൈജാക്ക് ചെയ്യുന്ന ആം ആദ്മി പാര്‍ട്ടിയുടെ പുതു രൂപമാണ് സി ജെ പിയെന്നും, സോനം വാങ്ചുക്ക്, നേഹ ബോറ തുടങ്ങിയ സമരപോരാളികളെ ഇവർ വഞ്ചിച്ചെന്നും കോണ്‍ഗ്രസ് വക്താവ് റീതം സിംഗും തിരിച്ചടിച്ചു. നീറ്റ് ക്രമക്കേടിനെതിരായ പ്രതിഷേധം മുതലിങ്ങോട്ട് നിലനിന്ന അസഹിഷ്ണുതയാണ് ഒടുവില്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങിയിരിക്കുന്നത്.
അസമില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സി ജെ പി നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്നത് കോണ്‍ഗ്രസ് മാത്രമായിരുന്നുവെന്ന പാര്‍ട്ടി വക്താവ് റീതം സിംഗിന്റെ വിമര്‍ശനത്തിലാണ് തുടക്കം. ചീഫ് ജസ്റ്റിന്റെ പരാമര്‍ശം അഭിജിത് ദീപ്കേ തമാശയാക്കുകയായിരുന്നുവെന്നും ജനങ്ങളാണ് സി ജെ പി സമരത്തെ ഗൗരവമുള്ളതാക്കിയതെന്നും റീതം സിംഗ് തുറന്നടിച്ചു.
സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്യും വരെ കൈയും കെട്ടി നിന്നു, നേഹ ബോറയെ പോലുള്ളവരെ ജന്തര്‍മന്തറിലെ സമര വേദിയില്‍ നിന്ന് ബുദ്ധിപൂര്‍വം ഒഴിവാക്കി. ആപിന്റെ പ്രചാരവാഹകര് മാത്രമാണ് സി ജെ പിയെന്നും റിതം സിംഗ് വിമര്‍ശിച്ചു.
പിന്നാലെ കോണ്‍ഗ്രസിനെ പേരെടുത്ത് പറയാതെ എന്നാല്‍ ബി ജെ പിയല്ല, മറ്റൊരു പാര്‍ട്ടിയെന്ന സംബോധനയോടെയാണ് കോണ്‍ഗ്രസിനെ കണക്കറ്റ് വിമര്‍ശിക്കുന്നത്. സ്വയം പ്രഖ്യാപീത ലിബറലുകള്‍, ഇവര്‍ വിചാരിക്കുന്നത് ഇവര്‍ മാത്രമാണ് രാജ്യത്തിന്റെയും, ഭരണഘടനയുടെയും സംരക്ഷകരെന്നാണ്, വിഡ്ഢികളുടെ കൂട്ടമാണ്.
ഇക്കൂട്ടര്‍ ട്വിറ്ററില്‍ മാത്രമേയുള്ളൂവെന്നതാണ് വലിയ തമാശയെന്നും സി ജെ പി നേതാക്കളായ അശുതോഷ് റങ്കയും, സോരവ് ദാസും പരിഹസിച്ചു. നീറ്റ് ക്രമക്കേടില്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ സമരം, പിന്നീട് സി ജെ പി ശക്തമാക്കിയതോടെയാണ് ധര്‍മ്മേന്ദ്ര പ്രധാന് രാജി വച്ചത്.
ആ സമരം സി ജെ പി ഹൈജാക്ക് ചെയ്തുവെന്ന അടക്കം പറച്ചില് കോണ്‍ഗ്രസിലുണ്ടായിരുന്നു. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം സി ജെ പിയേക്കാള്‍ മുന്നേ കോണ്‍ഗ്രസ് തുടങ്ങിയതും മത്സരബുദ്ധിയോടെയാണ്.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ സി ജെ പിയെ സഹകരിപ്പിക്കണമെന്ന ഇടത് പാര്‍ട്ടികളുടെ ആവശ്യം കോണ്‍ഗ്രസ് തള്ളുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

