കൊച്ചി നഗരത്തിന് തുറമുഖവും വിമാനത്താവളവും ഉണ്ടെങ്കിലും, നഗരത്തിന്റെ പേരിൽ നിലവിൽ ഒരു റെയിൽവേ സ്റ്റേഷൻ ലഭ്യമല്ല. ഈ കുറവ് പരിഹരിക്കണമെന്നും, പൊന്നുരുന്നിയിൽ പുതുതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന റെയിൽവേ സ്റ്റേഷന് കൊച്ചി സെൻട്രൽ എന്ന് പേരിടണമെന്നും വിവിധ സംഘടനകളും പൊതുപ്രവർത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.
ചരിത്രപരമായി നോക്കിയാൽ, വില്ലിങ്ഡൻ ഐലൻഡിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ സ്റ്റേഷന് കൊച്ചി ഹാർബർ ടെർമിനസ് എന്നായിരുന്നു പേര് നൽകിയിരുന്നത്. ഇതിനും മുൻപ്, 1902ൽ പ്രവർത്തനം ആരംഭിച്ച ഹൈക്കോടതിക്ക് പിന്നിലെ എറണാകുളം റെയിൽവേ ടെർമിനസിന് കൊച്ചി എന്ന പേര് നൽകിയിരുന്നില്ല.
അന്നത്തെ കാലത്ത് കൊച്ചി മഹാനഗരം രൂപപ്പെട്ടിരുന്നില്ല എന്നതാണ് ഇതിന് കാരണം. പിൽക്കാലത്ത് നഗരത്തിൽ മറ്റ് രണ്ട് റെയിൽവേ സ്റ്റേഷനുകൾ കൂടി വന്നപ്പോഴും അവ എറണാകുളം ടൗൺ, എറണാകുളം ജംക്ഷൻ എന്നീ പേരുകളിലാണ് അറിയപ്പെട്ടത്.
ജില്ലയ്ക്ക് എറണാകുളം എന്ന് പേരുണ്ടെങ്കിലും ആ പേരിലൊരു പ്രത്യേക പ്രദേശം നിലവിലില്ല. നഗരത്തിന്റെയും കോർപ്പറേഷന്റെയും ഔദ്യോഗിക നാമം കൊച്ചി എന്നാണ്.
കേരളത്തിന് പുറത്തേക്കും അന്താരാഷ്ട്ര തലത്തിലും ഈ നഗരം അറിയപ്പെടുന്നതും കൊച്ചi എന്ന മേൽവിലാസത്തിലാണ്. വിദേശങ്ങളിൽ നിന്ന് എത്തുന്ന ഭൂരിഭാഗം വിനോദസഞ്ചാരികളും കേരളത്തിൽ കാലുകുത്തുന്നത് കൊച്ചി വിമാനത്താവളത്തിലാണ്.
വിമാനത്താവളം നഗരത്തിന് പുറത്താണെങ്കിലും വ്യോമയാന രംഗത്ത് കേരളത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായി കൊച്ചി മാറിക്കഴിഞ്ഞു. സമാനമായ രീതിയിൽ റെയിൽ യാത്രാ രംഗത്തും ഈ പേര് ഉൾപ്പെടുത്തണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.
കേരളത്തിലെ മറ്റ് രണ്ട് പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തിന്റെയും കോഴിക്കോടിന്റെയും പേരിലാണ് അതത് റെയിൽവേ സ്റ്റേഷനുകൾ അറിയപ്പെടുന്നത് എന്നതും ഈ ആവശ്യത്തിന് പിൻബലം നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

