ചെറിയ വീടുകൾ മുതൽ വൻകിട കെട്ടിട
പദ്ധതികൾ വരെ നിർമിക്കാനാവശ്യമായ എംസാൻഡും മെറ്റലും ഇഷ്ടികയുമെല്ലാം ഇനി ഓൺലൈൻ വഴി സ്വന്തമാക്കാം. നിർമാണ സാമഗ്രികൾ എവിടെനിന്ന് ലഭ്യമാകും, ഏത് വാഹന ഉടമയെ ബന്ധപ്പെടണം, ആവശ്യമായ അളവ് എത്രയാണ്, വസ്തുക്കൾ സമയബന്ധിതമായി എത്തിച്ചേരുമോ തുടങ്ങിയ പൊതുവായ ആശങ്കകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് മലയാളി സംരംഭകരുടെ പുതിയ ചുവടുവെയ്പ്പാണ് ടിപ്പർ ആപ്പ്.
സമയബന്ധിതമായ ഡെലിവറിയും കൃത്യമായ വാഹന സേവനവും ഉറപ്പുവരുത്തി കൺസ്ട്രക്ഷൻ മേഖലയിലെ മൊത്തത്തിലുള്ള ഇടപാടുകൾ കൂടുതൽ ലളിതമാക്കുകയാണ് ഈ ആപ്ലിക്കേഷന്റെ ലക്ഷ്യം. നിർമാണ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ടിപ്പർ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും മികച്ച വരുമാന സാധ്യതകളുമാണ് ടിപ്പർ ആപ്പ് തുറന്നുനൽകുന്നത്.
ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡ്രൈവർമാർക്കും വാഹന ഉടമകൾക്കും ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഓൺലൈനായി ട്രിപ്പുകൾ ഏറ്റെടുക്കാനുള്ള നൂതന സംവിധാനമാണ് ഇതിൽ സജ്ജീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ടി.പി.ജോസഫ് ആന്റണി (ടിപ്പർ പ്രൈവറ്റ് ലിമിറ്റഡ് എംഡി), ടൂട്ടി മാപ്ലശ്ശേരി, കെ.ജയപ്രകാശ്, ബ്രാൻഡ് അംബാസഡർ റിജു പി.രാജീവ് തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

