സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വീണ ടിയുടെ വിദേശ പണമിടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദമായ അന്വേഷണം ആരംഭിച്ചു. ദുബായിലേക്ക് ഏകദേശം 85 ലക്ഷം രൂപയോളം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍.
ഈ തുക എന്ത് ആവശ്യത്തിനാണ് വിദേശത്തേക്ക് അയച്ചതെന്ന കാര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിദേശ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനം നടന്നിട്ടുണ്ടോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
കോഴിക്കോട് നടത്തിയ റെയ്ഡില്‍ ശേഖരിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. ഇതിന്റെ ഭാഗമായി അടുത്ത ആഴ്ച വീണ്ടും ചോദ്യംചെയ്യല്‍ ഉണ്ടാകുമെന്നും, കേസില്‍ ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട
വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

