പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുൻ ആരോഗ്യമന്ത്രി കെ.
മുരളീധരൻ രംഗത്ത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം പ്രതിപക്ഷം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
“ഇനിയെങ്കിലും ആടിനെ പട്ടിയാക്കുന്നത് അവസാനിപ്പിക്കണം” എന്ന് കെ. മുരളീധരൻ തുറന്നടിച്ചു.
യുഡിഎഫ് സർക്കാരിനെതിരെ അടിസ്ഥാനമില്ലാത്ത വ്യാജ പ്രചാരണങ്ങളുമായി പ്രതിപക്ഷം രംഗത്തിറങ്ങുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പത്ത് വർഷം സംസ്ഥാനം ഭരിച്ചപ്പോൾ എല്ലാ വകുപ്പുകളുടെയും പ്രവർത്തനക്ഷമത തകർത്തവരാണ് നിലവിൽ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണകാലയളവിൽ സേവാഭാരതി കൈയേറിയ സർക്കാർ ഭൂമി ഒഴിപ്പിക്കാൻ എന്തുകൊണ്ട് സാധിച്ചില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്ന് കെ. മുരളീധരൻ വെല്ലുവിളിച്ചു.
ബിജെപിയുടെ അപ്രീതി സമ്പാദിക്കാൻ ഭയന്നാണ് അന്ന് ആ നടപടികളിൽ നിന്ന് പിന്നോട്ട് പോയതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ രണ്ട് മാസമായി ആരോഗ്യ വകുപ്പിൽ അതീവ ശ്രദ്ധയോടെയും ചിട്ടയായുമുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

