എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ (KAPA) ചുമത്തി നാടുകടത്തി. അശമന്നൂർ പുന്നയം മറ്റപ്പാടൻ വീട്ടിൽ ലിയോ (30) ആണ് ആറുമാസത്തേക്ക് നാടുകടത്തപ്പെട്ടത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്രയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം
കുറുപ്പംപടി, പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, ഗുരുതരമായി ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, ആയുധ നിയമം, സ്ഫോടക വസ്തു നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. പ്രധാനപ്പെട്ട
കേസുകൾ
2020-ൽ പെരുമ്പാവൂർ പാലക്കാട്ടുതാഴം കണ്ടന്തറയിൽ വച്ച് യുവാവിനെ കൈത്തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയുണ്ടായി. തുടർന്ന് സംഘം ചേർന്ന് വാൾ, കത്തി എന്നിവ ഉപയോഗിച്ച് വെട്ടിയും കുത്തിയും ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ 6-ാം പ്രതിയാണ് ലിയോ.
പെരുമ്പാവൂർ പോലീസ് റജിസ്റ്റർ ചെയ്ത ഈ കേസിന് പുറമെ, കഴിഞ്ഞ മെയ് മാസത്തിൽ സംഘം ചേർന്ന് ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കുറുപ്പംപടി പോലീസ് റജിസ്റ്റർ ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. ഇത്തരം തുടർച്ചയായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനാലാണ് ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

