ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എഡിറ്റർ കെ ആർ അജയൻ മറുപടി നൽകി.
വിവാദത്തിനാസ്പദമായ ‘കള്ളൻ വിജയൻ’ എന്ന ലേഖനത്തിൽ പാർട്ടി വിരുദ്ധമായ യാതൊരു ഉള്ളടക്കവുമില്ലെന്നും, നൽകിയ തലക്കെട്ട് ലേഖനത്തിന് തികച്ചും അനുയോജ്യമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള പിശകുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ലേഖനത്തിന്റെ പേരിൽ അനാവശ്യമായ വിവാദങ്ങൾ കെട്ടിച്ചമയ്ക്കുകയാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ലേഖനത്തിന് നൽകിയ തലക്കെട്ട് മാറ്റണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നുവെങ്കിലും അതിന് എഡിറ്റർ തയ്യാറായിരുന്നില്ല.
ഈ വിഷയത്തിൽ നടന്ന കാര്യങ്ങൾ മാധ്യമങ്ങളെ അറിയിച്ചുവെന്നതാണ് അദ്ദേഹം നേരിടുന്ന മറ്റൊരു വിമർശനം. ഇന്ന് വൈകുന്നേരം നാല് മണിക്ക് മുൻപായി വിശദീകരണം നൽകണമെന്ന കർശന നിർദ്ദേശത്തോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നത്.
ഈ നോട്ടീസിന് മറുപടിയായാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

