പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ സംഘടിപ്പിച്ച സാഹസിക മത്സരങ്ങൾ ജനശ്രദ്ധയാകർഷിച്ചു. സംസ്ഥാന ടൂറിസം വകുപ്പ്, അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്.
കോടഞ്ചേരി നിരന്നപാറ കൈനടി എസ്റ്റേറ്റിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ നടന്ന ഓഫ് റോഡ് ഫൺ റൈഡ് വലിയ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. സ്റ്റോക്ക്, മോഡിഫൈഡ്, ലേഡീസ്, ടൂ വീൽ ഡ്രൈവ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ചെളിയും വെള്ളവും നിറഞ്ഞ ട്രാക്കിലൂടെയുള്ള വാഹനങ്ങളുടെ കുതിപ്പ് ഏവരെയും ആവേശത്തിലാഴ്ത്തി.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കെഎൽ 11 ഓഫ് റോഡേഴ്സ്, തുഷാരഗിരി അഡ്വഞ്ചർ പാർക്ക് എന്നിവയുടെ നേതൃത്വത്തിൽ നടന്ന റൈഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഫ്ലാഗ് ഓഫ് ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.
ജോബി ഇലന്തൂർ, അലക്സ് തോമസ് ചെമ്പകശ്ശേരി, വിൻസെന്റ് വടക്കേമുറിയിൽ, റിയാനസ് സുബൈർ, മിനി സണ്ണി, ബേബി വളയത്തിൽ, ബാബു പട്ടരാട്, ജ്യോതി സന്തോഷ്, പോൾസൺ അറയ്ക്കൽ, ബെനിറ്റോ ചാക്കോ, ഷെല്ലി കുന്നേൽ, കെവിൻ കൈനടി, ജിന്റോ തോമസ്, ജിയോ മെൽവിൻ തുടങ്ങിയവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് സൗത്ത് കൊടിയത്തൂരിൽ സംഘടിപ്പിച്ച വണ്ടിപ്പൂട്ട് മത്സരവും ചെളിക്കളിയും ഏറെ കൗതുകമുണർത്തി.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറുവാടി അഡ്വഞ്ചർ ക്ലബിന്റെയും നേതൃത്വത്തിൽ നടന്ന മത്സരത്തിൽ ഫോർ വീൽ വാഹനങ്ങളുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ വൻ ജനാവലി തടിച്ചുകൂടി. ഉദ്ഘാടകനായ സി.കെ.
കാസിം എംഎൽഎ നേരിട്ട് ജീപ്പോടിച്ച് മത്സരത്തിൽ പങ്കാളിയായത് ആവേശം ഇരട്ടിയാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

