ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട
അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. ആയൂർ സ്വദേശിയായ ആർ രഞ്ജിത് കുമാർ (39) ആണ് മരണപ്പെട്ടത്.
തീർത്ഥാടന ഡ്യൂട്ടിക്കിടെ ഇദ്ദേഹം സഞ്ചരിച്ച അഗ്നിരക്ഷാ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവത്തിൽ തമിഴ്നാട്ടിൽ നിന്നും ദർശനത്തിനായി എത്തിയ തീർത്ഥാടകരുടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് അഗ്നിരക്ഷാ വാഹനം ഇടിച്ചുകയറി.
തുടർന്ന് വനം വകുപ്പിന്റെ വാഹനത്തിലും മറ്റൊരു ജീപ്പിലും ഇടിച്ചാണ് വാഹനം മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ അഗ്നിരക്ഷാ സേനയുടെ വാഹനം പൂർണമായും തകർന്നു.
അപകടസമയത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ രഞ്ജിത്തിനൊപ്പം ഉണ്ടായിരുന്ന ആലപ്പുഴ ഫയർ സ്റ്റേഷനിലെ ഡ്രൈവർ അഭിലാഷ് ഉൾപ്പെടെയുള്ളവർ നിലവിൽ ചികിത്സയിലാണ്.
തിരുവല്ല ഫയർ ഫോഴ്സ് യൂണിറ്റിലെ അംഗമായിരുന്ന രഞ്ജിത് കുമാർ, മൂന്ന് ദിവസം മുൻപാണ് നിലയ്ക്കലിലെ താൽക്കാലിക സ്റ്റേഷനിൽ ചുമതലയേറ്റത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ മുൻകൈ എടുത്തിട്ടുള്ള മികച്ച ഉദ്യോഗസ്ഥനായിരുന്നു രഞ്ജിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

