മുൻ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ധാരണയായി. തൃശൂരിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രാഥമിക തീരുമാനങ്ങൾ കൈക്കൊണ്ടത്.
പുതിയ പാർട്ടിയുടെ പേരിനെ സംബന്ധിച്ച ചർച്ചകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ‘സെക്കുലർ കോൺഗ്രസ്’, ‘ഡെമോക്രാറ്റിക് കോൺഗ്രസ്’ എന്നീ പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്.
രാഷ്ട്രീയ നീക്കങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇരു വിഭാഗങ്ങളിൽ നിന്നുമായി നാല് അംഗങ്ങളുള്ള പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. പി കെ രാജൻ മാഷ്, അഡ്വ.
വർക്കല ബി രവികുമാർ, ബാബു ഗോപിനാഥ്, മാത്യുസ് കോലഞ്ചേരി എന്നിവരാണ് പാർട്ടി ലയനവും രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കുന്ന സമിതിയിലുള്ളത്.
കോൺഗ്രസ് വിട്ട് ഇടതുപക്ഷ രാഷ്ട്രീയ ചേരിയിൽ പ്രവർത്തിക്കുന്ന ഇരു പാർട്ടികളുടെയും ലയനം വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിതുറക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

