പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പരസ്പരം’ പരിപാടി കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്നു.
ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരൂർ സുനിൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാലകളുടെ സമഗ്രമായ വളർച്ചയും സാമൂഹിക ഇടപെടലുകളും ലക്ഷ്യമിട്ട് തയാറാക്കിയ വിപുലമായ അജണ്ടയും കർമപദ്ധതികളും യോഗത്തിൽ അവതരിപ്പിക്കുകയുണ്ടായി.
വായന ജനകീയമാക്കുന്നതിന്റെ ഭാഗമായി ‘വായനാ വസന്തം – വീട്ടിലേക്കൊരു പുസ്തകം’ പദ്ധതി കാര്യക്ഷമമാക്കാൻ യോഗത്തിൽ തീരുമാനമായി. ബാലവേദി, വനിതാവേദി, ഹാപ്പിനസ് ഫോറം, യുവത തുടങ്ങിയ വിവിധ വേദികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രതിമാസ പരിപാടികൾ കൃത്യമായി സംഘടിപ്പിക്കാനും ഗ്രന്ഥശാലകളുടെ പ്രവർത്തന സമയം ക്രമീകരിക്കാനും ധാരണയായിട്ടുണ്ട്.
അക്ഷരസേനയുടെ രൂപീകരണം, ലൈബ്രറികളിൽ പബ്ലിക് സോഫ്റ്റ്വെയർ ഏർപ്പെടുത്തൽ, സോഷ്യൽ മീഡിയ ടീം സജ്ജമാക്കൽ തുടങ്ങിയ ആധുനികവൽക്കരണ പദ്ധതികൾക്കും യോഗം പ്രത്യേക പ്രാധാന്യം നൽകി. ഇതോടൊപ്പം ഗ്രന്ഥശാലാ വാർഷിക സമ്മേളനം, ലൈബ്രറി സെസ് ശേഖരണം, ഗ്രന്ഥാലോകം മാസിക പ്രചാരണം, വായനോത്സവം, വിവിധ പുരസ്കാരങ്ങൾ തുടങ്ങിയവയും ഭാവി പ്രവർത്തനങ്ങളായി തീരുമാനിച്ചിട്ടുണ്ട്.
ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല യോഗത്തിന് അധ്യക്ഷത വഹിച്ചു. എൻ.എസ്.
മുരളിമോഹൻ, എസ്.കൃഷ്ണകുമാർ, ആർ.പ്രദോഷ്കുമാർ, ഇ.ജെ.വർഗീസ്, എം.കെ.ഷിറാസ്, ഗിരീഷ് ശ്രീനിലയം, എൻ.വി.ജയശ്രീ, അഭിജിത്.പി.അനിൽ, ജി.രാജൻ, ആർ.ലീനാകുമാരി, അജിത കൊയ്പ്പള്ളിൽ, ബി.ശശിധരൻനായർ, പി.കെ. സോമൻപിള്ള തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

