തൃശൂർ: വായനയുടെ പ്രാധാന്യം ഉൾക്കൊണ്ട്കട്ടിലപ്പൂവം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ (ജിഎച്ച്എസ്എസ്) നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റ് ഒരു വർഷം നീണ്ടുനിന്ന വിപുലമായ പുസ്തക സമാഹരണ യജ്ഞം വിജയകരമായി പൂർത്തിയാക്കി.
കഴിഞ്ഞ വർഷത്തെ വായനദിനത്തിൽ ആരംഭിച്ച ഈ കർമപദ്ധതിയിലൂടെ ഏകദേശം 800 ഓളം പുസ്തകങ്ങളാണ് വൊളന്റിയർമാർ ഇതിനകം ശേഖരിച്ചത്. എഴുത്തുകാരി സാറാ ജോസഫ് 200 ഓളം പുസ്തകങ്ങൾ കൈമാറിക്കൊണ്ടാണ് ഈ ഉദ്യമത്തിന് തിരിതെളിച്ചത്.
തുടർന്ന്, സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖരായ സച്ചിദാനന്ദൻ, ആലങ്കോട് ലീലാകൃഷ്ണൻ, പി.എൻ.ഗോപീകൃഷ്ണൻ, അൻവർ അലി തുടങ്ങിയവരെ നേരിൽ സന്ദർശിച്ചും പൊതുജനങ്ങളിൽ നിന്നും വിദ്യാർഥികൾ പുസ്തകങ്ങൾ ശേഖരിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവരുടെ ശക്തമായ പിന്തുണ ഈ പദ്ധതിക്ക് ലഭിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ശാലിനി, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ രമ്യ ചന്ദ്രൻ, എഴുത്തുകാരിയും അധ്യാപികയുമായ സംഗീത ശ്രീനിവാസൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിദ്യാർഥികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിനും ഗ്രന്ഥങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനും ഉതകുന്ന രീതിയിൽ ഇവ ക്രമീകരിക്കാനാണ് എൻഎസ്എസ് യൂണിറ്റിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

