പാലക്കാട്: ട്രെയിനിൽ അനധികൃതമായി വിദേശ മദ്യം കടത്താൻ ശ്രമിച്ച പാൻട്രി ജീവനക്കാരൻ ആർപിഎഫിന്റെ പിടിയിലായി. ദിബ്രുഗട്ട് – കന്യാകുമാരി വിവേക് എക്സ്പ്രസ്സ് ട്രെയിനിലാണ് സംഭവം.
പശ്ചിമ ബംഗാൾ സ്വദേശിയായ അനുപം താലുക്ധാർ (32) ആണ് അറസ്റ്റിലായത്. ട്രെയിനിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും 15 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു.
ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. ട്രെയിനിലെ യാത്രക്കാർക്ക് കൂടിയ വിലയ്ക്ക് വിൽക്കാനാണ് മദ്യം കൊണ്ടുവന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ ‘ഓപ്പറേഷൻ സത്തർക്ക്’ പദ്ധതിയുടെ ഭാഗമായി പാലക്കാട് ആർപിഎഫും ആർപിഎഫ് ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

