സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റ് പൂർണമായും കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് വഴങ്ങുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങളെ തകർത്ത് സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാന വിമർശനങ്ങൾ
“സമ്പൂർണ സ്വകാര്യവത്കരണത്തിനുള്ള ആമുഖ പ്രസംഗമാണ് മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഭാഷണം.
പൊതുമേഖല സ്ഥാപനങ്ങൾ പൂട്ടുകയും, കോർപ്പറേറ്റുകൾക്ക് സ്വത്ത് നൽകുകയും ചെയ്യുന്നു. നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആശയം പറയുന്ന സതീശൻ വിപരീത ദിശയിൽ നീങ്ങുന്നു.” വികസനത്തിന്റെ പേരിൽ ധാതു സംസ്കരണ മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ഭൂപരിഷ്കരണം 2.0 എന്ന പേരിൽ പട്ടികവർഗ വിഭാഗങ്ങൾക്കും ഭൂരഹിതർക്കും ഭൂമി നൽകുന്നതിന് പകരം കോർപ്പറേറ്റുകൾക്ക് ഭൂമി പതിച്ചുനൽകാനുള്ള നീക്കമാണ് നടക്കുന്നത്. ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് സർക്കാർ പിന്മാറുകയാണെന്നും, പെൻഷൻ വർധനവ് നടപ്പിലാക്കാത്തതും ലൈഫ് മിഷൻ പദ്ധതിയിൽ നിന്നുള്ള പിന്മാറ്റവും ഇതിന് തെളിവുകളാണെന്നും അദ്ദേഹം പറഞ്ഞു.
വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചിട്ടും മതിയായ ഫണ്ട് അനുവദിച്ചിട്ടില്ലെന്നും, ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതിക്കായി 10 കോടി രൂപ മാത്രമാണ് വകയിരുത്തിയതെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയ പ്രതികരണം
സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണ പ്രതീക്ഷകളെ ബജറ്റ് അട്ടിമറിച്ചതായും ഇടതുപക്ഷ ബദൽ നയങ്ങളെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കവേ, ഉദ്യോഗസ്ഥർക്കെതിരായ അക്രമം ഉണ്ടായ സാഹചര്യം ദൗർഭാഗ്യകരമാണെന്നും എന്നാൽ എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമുണ്ടായ സ്വാഭാവിക പ്രതികരണമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
രാഷ്ട്രീയമായി കേസ് കൈകാര്യം ചെയ്യുമ്പോൾ അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമേഖലയിലെ പ്രതിസന്ധി
സംസ്ഥാനത്തെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലാണെന്നും പകർച്ചവ്യാധികൾ ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും എം വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.
ഡി എച്ച് എസ് തർക്കം കാരണം ആരോഗ്യവകുപ്പിന്റെ അവലോകന യോഗം പോലും നടക്കാത്ത സാഹചര്യം ഗൗരവകരമാണ്. ഈ തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

