അർജന്റീന ഫുട്ബോൾ ടീമിനോടുള്ള അതിരുകവിഞ്ഞ ആരാധന കൊണ്ട് ശ്രദ്ധേയമായ അമ്പലവയലിലെ ഉമ്മറലിയുടെ വീട് അർജന്റീനക്കാരിയായ കർള സന്ദർശിച്ചു. ഫുട്ബോൾ ഇതിഹാസങ്ങളായ മെസ്സി, മറഡോണ എന്നിവരോടുള്ള തങ്ങളുടെ പ്രിയത്തിന് പിന്നിലെ കാരണങ്ങൾ ഉമ്മറലിയും കുടുംബവും കർളയോട് പങ്കുവെച്ചു.
“മെസ്സിയുടെയും മറഡോണയുടെയും മികച്ച കളിയാണ് അവരെ ഇഷ്ടപ്പെടാനും ടീമിന്റെ ആരാധകനായി മാറാനും കാരണമെന്ന മറുപടിയും കർളയുടെ മനസ്സ് നിറച്ചു.” വർഷങ്ങളായി അർജന്റീനൻ ടീമിന്റെ കടുത്ത ആരാധകരാണ് ഉമ്മറലിയും കുടുംബവും. വീടിന്റെ ചുവരുകൾ മാത്രമല്ല, വീട്ടിലെ ബെഡ് ഷീറ്റുകൾ, ജനൽ കർട്ടനുകൾ, കിളിക്കൂട് തുടങ്ങി ഓരോ വസ്തുവും അർജന്റീനയുടെ ദേശീയ പതാകയുടെ നിറങ്ങളിലേക്ക് ഇവർ മാറ്റിയിരുന്നു.
തങ്ങളുടെ മാതൃരാജ്യത്തെ ടീമിനോടുള്ള ഈ കുടുംബത്തിന്റെ ഇത്രയും വലിയ ആരാധന നേരിൽ കണ്ടതിന്റെ അത്ഭുതവും സന്തോഷവും കർള പ്രകടിപ്പിച്ചു. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന അർജന്റീനയുടെ പതാകയും ലോകകപ്പിന്റെ മാതൃകയും കർള പ്രത്യേകം ശ്രദ്ധിച്ചു.
ഇന്ത്യയിൽ പഠനാവശ്യത്തിനായി എത്തിയതാണ് കർള. മണിക്കൂറുകളോളം ഉമ്മറലിയും കുടുംബവുമായി സമയം ചെലവഴിച്ച കർള അവരോടൊപ്പം ചിത്രങ്ങൾ പകർത്തിയ ശേഷമാണ് മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

