തലസ്ഥാന നഗരിയെ നടുക്കിയ കൊലപാതക കേസിൽ നിർണായക കോടതി വിധി. കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവായി.
കുറ്റക്കാരായി കണ്ടെത്തിയ 7 പ്രതികൾക്കുമാണ് നെടുമങ്ങാട് എസ് സി എസ് ടി കോടതി ശിക്ഷ വിധിച്ചത്. കേസിലെ മുഴുവൻ പ്രതികളും ശിക്ഷാവിധിക്ക് പുറമെ ഓരോരുത്തരും 1,75,000 രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ പിഴത്തുകയിൽ നിന്നും അഞ്ച് ലക്ഷം രൂപ കൊല്ലപ്പെട്ട വിഷ്ണുവിന്റെ അമ്മയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
2016 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവമോർച്ചാ പ്രവർത്തകനായിരുന്ന വിഷ്ണുവിനെയാണ് പ്രതികൾ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്.
ഈ ആക്രമണത്തിൽ വിഷ്ണുവിന്റെ അമ്മയ്ക്കും സഹോദരിക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതികളിൽ ഒരാളുടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ വിഷ്ണുവിന്റെ ബന്ധു ഉണ്ടായിരുന്നുവെന്നും, ഇതിലുള്ള മുൻ വൈരാഗ്യവും പ്രതികാരവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

