തിരുപ്പതി മാതൃകയിലുള്ള സമഗ്ര വികസന പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് ശബരിമലയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള തീർഥാടന കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം എന്നിവയെ ദേശീയ തലത്തിൽ ശ്രദ്ധേയമായ കേന്ദ്രങ്ങളാക്കി ഉയർത്തുമെന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ട്.
ശുചിത്വ പരിപാലനത്തിൽ തിരുപ്പതി ക്ഷേത്രം കൈവരിച്ച മാതൃകാപരമായ നേട്ടങ്ങൾ ശബരിമലയിലും നടപ്പിലാക്കുന്നതിനാണ് ബജറ്റിൽ മുൻഗണന നൽകുന്നത്. സന്നിധാനത്തെ പരിമിതമായ താമസ സൗകര്യങ്ങൾ കണക്കിലെടുത്ത് നിലയ്ക്കൽ കേന്ദ്രീകരിച്ച് വിപുലമായ താമസ സൗകര്യങ്ങൾ ഒരുക്കാനാണ് തീരുമാനം.
നിലയ്ക്കൽ താമസിക്കുന്ന തീർഥാടകരെ നിശ്ചിത സമയക്രമത്തിൽ സന്നിധാനത്ത് എത്തിക്കുന്നതിനും, ദർശനത്തിന് ശേഷം വേഗത്തിൽ മടങ്ങിപ്പോകുന്നതിനും ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം ഗതാഗത സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ലോകനിലവാരത്തിലേക്ക് ഉയർത്താനും പദ്ധതിയുണ്ട്.
കൂടാതെ, തിരക്ക് നിയന്ത്രണത്തിനായി ശാസ്ത്രീയമായ രീതികൾ അവലംബിക്കാനും അധികൃതർ ആലോചിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

