ദശകങ്ങളോളം സംഗീതലോകത്തെ തേനണിയിച്ച ഗായിക എസ്. ജാനകി (88) വിടവാങ്ങി.
മൈസൂരുവിലെ വസതിയിൽ വെച്ച് ഞായറാഴ്ച രാത്രി 7.30-ഓടെയായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ഗായികയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസിലായിരുന്നു മൃതദേഹം സംസ്കരിച്ചത്. ഗായികയുടെ അന്ത്യാഭിലാഷപ്രകാരം മൈസൂരുവിൽ വെച്ചുതന്നെയായിരുന്നു ചടങ്ങുകൾ പൂർത്തിയാക്കിയത്.
സംസ്കാരത്തിന് മുന്നോടിയായി മൈസൂരു മഹാരാജാസ് കോളജ് മൈതാനത്ത് നടന്ന പൊതുദർശനത്തിൽ രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖരടക്കം ആയിരക്കണക്കിന് ആരാധകർ പ്രിയ ഗായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. വൈകിട്ട് നാലരയോടെ പൊതുദർശനത്തിന് ശേഷം ഭൗതികദേഹം ഫാം ഹൗസിലേക്ക് മാറ്റുകയും ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുകയുമായിരുന്നു.
ചെറുമകൾ അപ്സര വൈദ്യുലയാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ഏകമകനും നർത്തകനുമായ മുരളീകൃഷ്ണ (65) കഴിഞ്ഞ ജനുവരിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചതിന് ശേഷം അപ്സര വൈദ്യുലയ്ക്കൊപ്പമായിരുന്നു എസ്.
ജാനകി താമസിച്ചിരുന്നത്.

