ഫിഫ ലോകകപ്പിൽ ബ്രസീൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഹെയ്തിയെ ബ്രസീൽ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളും പിറന്നു എന്നത് ശ്രദ്ധേയമാണ്. ബ്രസീലിയൻ മുന്നേറ്റനിരയുടെ കരുത്ത് വിളിച്ചോതുന്ന പ്രകടനമാണ് മൈതാനത്ത് കണ്ടത്.
മത്സരത്തിന്റെ 23-ാം മിനിറ്റിൽ മത്തെയോസ് കൂന്യ ആണ് ബ്രസീലിനായി ആദ്യ ഗോൾ നേടിയത്. തുടർന്നും ആക്രമണം തുടർന്ന ബ്രസീൽ, 36-ാം മിനിറ്റിൽ മത്തെയോസ് കൂന്യയിലൂടെ വീണ്ടും ലക്ഷ്യം കണ്ടു.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, 45-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ കൂടി ഗോൾ പട്ടികയിൽ ഇടംപിടിച്ചതോടെ ബ്രസീൽ വ്യക്തമായ ആധിപത്യം ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശയിൽ നിന്ന് പൂർണ്ണമായും കരകയറാൻ ഈ വിജയം ബ്രസീലിനെ സഹായിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

