ബ്രിട്ടനിലെ ലേബർ പാർട്ടിയിൽ നേതൃമാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാർട്ടിയിലെ പിന്തുണ നഷ്ടപ്പെട്ടതിനെത്തുടർന്ന് നേതൃപദവി ഒഴിയുന്ന കിയ സ്റ്റാമറിന്റെ പിൻഗാമിയായി ആൻഡി ബേണെം തിരഞ്ഞെടുക്കപ്പെട്ടു.
ലേബർ പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതോടെ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായും അദ്ദേഹം ചുമതലയേൽക്കും. ലണ്ടനിൽ ഇന്നലെ ചേർന്ന ലേബർ നാഷനൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രത്യേക സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
പാർട്ടി അധ്യക്ഷ ഷബാന മഹമൂദ് ആണ് ആൻഡി ബേണെമിനെ പുതിയ നേതാവായി എതിരില്ലാതെ തിരഞ്ഞെടുത്ത കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മുൻ മേയറും മേക്കർഫീൽഡിൽനിന്നുള്ള എംപിയുമാണ് അദ്ദേഹം.
അധികാര കൈമാറ്റത്തിന്റെ ഭാഗമായി, വരും തിങ്കളാഴ്ച ബക്കിങ്ങാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനെ കണ്ട് കിയ സ്റ്റാമർ പ്രധാനമന്ത്രിപദത്തിൽനിന്നുള്ള രാജി ഔദ്യോഗികമായി സമർപ്പിക്കും. തുടർന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ ആൻഡി ബേണെമിനെ രാജാവ് ക്ഷണിക്കും.
തിങ്കളാഴ്ച രാവിലെ ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിക്കു മുന്നിൽവച്ച് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. ഉച്ചകഴിഞ്ഞ് പുതിയ മന്ത്രിസഭയെ സംബന്ധിച്ച പ്രഖ്യാപനങ്ങളും ഉണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

