പുതിയ പിക്സൽ ഉപകരണങ്ങൾ പുറത്തിറക്കുന്നതിനായി ഗൂഗിൾ സംഘടിപ്പിക്കുന്ന ലോഞ്ച് ഇവന്റ് ഓഗസ്റ്റ് 12-ന് നടക്കും. ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും, പിക്സൽ 11-ന്റെ പുതിയ ഗോൾഡ് നിറത്തിലുള്ള പതിപ്പും, ‘Pixel Glow’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചറും ഇതിനോടകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
ഇതിനിടെ, പിക്സൽ ശ്രേണിയിലെ അടുത്ത ബജറ്റ് ഫോണായ പിക്സൽ 11a-യെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മിസ്റ്റിക് ലീക്സ് ടെലഗ്രാമിലൂടെയാണ് വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തിയത്.
ഗൂഗിൾ ടെൻസർ G6 ചിപ്പ്, 8GB റാം എന്നിവയാണ് പിക്സൽ 11a-യിൽ ഉണ്ടാവുക. 128GB, 256GB സ്റ്റോറേജ് ഓപ്ഷനുകൾ ലഭ്യമാകുമെന്നാണ് നിലവിലെ വിലയിരുത്തൽ.
സുരക്ഷയ്ക്കായി ഗൂഗിൾ ടൈറ്റൻ M3 ചിപ്പും, കണക്റ്റിവിറ്റിക്കായി മീഡിയടെക്കിന്റെ M90 മോഡവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സാംസങ്ങിന്റെ മോഡം ഹാർഡ്വെയറുകളിൽ നിന്ന് മാറി മീഡിയടെക്കിലേക്ക് മാറാനുള്ള ഗൂഗിളിന്റെ നീക്കം ശ്രദ്ധേയമാണ്.
6.3 ഇഞ്ച് AMOLED സ്ക്രീനുള്ള ഫോണിന് 60-120Hz വേരിയബിൾ റിഫ്രഷ് റേറ്റും 3,350 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ലഭിക്കും. 4,870mAh ബാറ്ററിയാണ് പിക്സൽ 11a-യിൽ നൽകിയിരിക്കുന്നത്.
പുതിയ ചിപ്പുകളുടെ കാര്യക്ഷമത ബാറ്ററി പ്രകടനത്തെ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ ക്യാമറയിൽ വലിയ മാറ്റങ്ങൾ വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പിക്സൽ 11-ലെ ഫേസ് അൺലോക്ക് സംവിധാനം കൂടുതൽ കാര്യക്ഷമമായിരിക്കുമെന്ന് മിസ്റ്റിക് ലീക്സ് വ്യക്തമാക്കുന്നു. വേഗതയേറിയ പ്രതികരണവും കുറഞ്ഞ വെളിച്ചത്തിലുള്ള മികച്ച പ്രവർത്തനവും കൂടുതൽ സുരക്ഷയും ഈ ഫീച്ചറിനുണ്ടാകും.
കൂടാതെ, പിക്സൽ 12a-യുടെ കോഡ്നെയിം “marmoset” ആണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓഗസ്റ്റ് 12-ലെ ഇവന്റിലൂടെ ഗൂഗിൾ പുറത്തിറക്കുന്ന പുതിയ സാങ്കേതികവിദ്യകൾ സ്മാർട്ട്ഫോൺ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

