വേനൽമഴയിൽ പച്ചപ്പണിഞ്ഞ പൂനൂർ പുഴയോരവും ആരാമ്പ്രം മിനി ഗ്രൗണ്ടും ഇപ്പോൾ ഫോട്ടോഗ്രാഫർമാരുടെയും നവദമ്പതികളുടെയും പ്രിയപ്പെട്ട ലൊക്കേഷനായി മാറിക്കഴിഞ്ഞു.
വലിയ തുക ചെലവഴിച്ച് ദൂരസ്ഥലങ്ങളിലേക്ക് ഫോട്ടോ ഷൂട്ടിനായി പോകുന്നവർക്ക് പ്രകൃതിദത്തമായ ഈ സൗന്ദര്യം ഏറെ അനുഗ്രഹമായിരിക്കുകയാണ്. പടനിലം-നരിക്കുനി റോഡിന്റെയും പടനിലം പാലത്തിന്റെയും സാമീപ്യം പ്രദേശത്തിന്റെ ദൃശ്യഭംഗിക്ക് മാറ്റുകൂട്ടുന്നു.
വിവിധ ആവശ്യങ്ങൾക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് ഇവിടെ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. മടവൂർ, കുന്നമംഗലം പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മികച്ച രീതിയിൽ ആസൂത്രണം ചെയ്താൽ ഇതൊരു പ്രധാന ടൂറിസം കേന്ദ്രമായി ഉയർത്താൻ സാധിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വിനോദ സഞ്ചാരികളുടെ തിരക്ക് വർധിക്കുമ്പോഴും പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വികസനത്തിന് തടസ്സമാകുന്നുണ്ട്. ആവശ്യമായ റോഡ് സൗകര്യങ്ങൾ പോലുമില്ലാത്തത് സഞ്ചാരികൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
അതിനാൽ, പഞ്ചായത്ത് അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, സ്ഥലത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

