തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലേക്ക് രണ്ട് കോൺഗ്രസ് അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി വിപുലീകരിക്കുന്നു.
വ്യാഴാഴ്ച രാവിലെ 10 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ, ഗവർണറുടെ ചുമതല വഹിക്കുന്ന ആർ.വി. അർലേക്കർ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ (കിള്ളിയൂർ), പി.
വിശ്വനാഥൻ (മേലൂർ) എന്നിവരാണ് മന്ത്രിസഭയുടെ ഭാഗമാകുന്നത്. ആറ് പതിറ്റാണ്ടിന് ശേഷം തമിഴ്നാട് ഭരണകൂടത്തിന്റെ ഭാഗമാകാൻ കോൺഗ്രസിന് അവസരം ലഭിക്കുന്നു എന്ന പ്രത്യേകത ഈ മന്ത്രിസഭാ വികസനത്തിനുണ്ട്.
കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളിലെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങൾ നടക്കുന്നത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സഖ്യം കൂടുതൽ ശക്തമാക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് ടിവികെ നേതൃത്വം വിലയിരുത്തുന്നു.
അതേസമയം, എ.ഐ.എ.ഡി.എം.കെയിലെ വിമത വിഭാഗത്തെ നിലവിൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിജയ് തീരുമാനിച്ചു. സഖ്യകക്ഷികളായ വി.സി.കെയും സി.പി.എമ്മും ഈ നീക്കത്തെ ശക്തമായി എതിർത്തിരുന്നു.
എ.ഐ.എ.ഡി.എം.കെ അംഗങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ പിന്തുണ പിൻവലിക്കുമെന്ന് സി.പി.എം നേതൃത്വം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) അഴിമതിവിരുദ്ധ പ്രതിച്ഛായ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ ഈ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

