ഈ വർഷത്തെ മുഹൂർത്ത വ്യാപാരത്തിന്റെ സമയക്രമം രാജ്യത്തെ പ്രമുഖ ഓഹരി വിപണികളായ ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്ഇ) ഔദ്യോഗികമായി പുറത്തുവിട്ടു. ദീപാവലി ദിനമായ നവംബർ എട്ടിനാണ് ഒരു മണിക്കൂർ നീളുന്ന ഈ പ്രത്യേക വ്യാപാരത്തിനായി വിപണി പ്രവർത്തനസജ്ജമാകുന്നത്.
ഹിന്ദു കലണ്ടർ പ്രകാരമുള്ള പുതിയ വർഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ടാണ് എല്ലാ വർഷവും ഈ ഒരു മണിക്കൂർ പ്രത്യേക വ്യാപാരം സംഘടിപ്പിക്കുന്നത്. അറിയിപ്പ് പ്രകാരം നവംബർ 8ന് ഉച്ചയ്ക്ക് 2.05 മുതൽ 02.15 വരെ പ്രീ-ഓപ്പൺ സെഷനും തുടർന്ന് 2.20 മുതൽ 3.30 വരെ സാധാരണ വ്യാപാരവും നടക്കുമെന്ന് എക്സ്ചേഞ്ചുകൾ വ്യക്തമാക്കി.
അന്നേദിവസം ഞായറാഴ്ചയായതിനാൽ പൊതുഅവധി ആയതിനാൽ തന്നെ വിപണിയിൽ സാധാരണ വ്യാപാരം ഉണ്ടായിരിക്കുന്നതല്ല. മുഹൂർത്ത വ്യാപാരത്തിന്റെ കൃത്യമായ സമയക്രമം താഴെ പറയുന്നതാണ്:
∙ പ്രീ ഓപ്പൺ സെഷൻ: ഉച്ചയ്ക്ക് 2.05 മുതൽ 02.15 വരെ
∙ ഓർഡർ മാച്ചിങ് ആൻഡ് ട്രേഡ് കൺഫർമേഷൻ: 02.15 മുതൽ 0.17 വരെ
∙ പ്രീ ഓപ്പൺ ബഫർ സമയം: 02.15 മുതൽ 02.17 വരെ
∙ സാധാരണ വ്യാപാരം: 2.20 മുതൽ 3.30 വരെ
ഹൈന്ദവ വിശ്വാസപ്രകാരമുള്ള സംവത്-2083 വർഷാരംഭത്തിന്റെ തുടക്കമാണ് ദീപാവലി ദിനം.
ഈ പ്രത്യേക സമയത്തെ ഒരു മണിക്കൂർ പുതിയ ബിസിനസുകൾ തുടങ്ങാനും പുതിയ നിക്ഷേപങ്ങൾ ആരംഭിക്കാനും വീടോ വാഹനങ്ങളോ വസ്ത്രങ്ങളോ വാങ്ങാനുമൊക്കെ വളരെ ശുഭകരവും ഐശ്വര്യപൂർണവുമായ മുഹൂർത്തമായാണ് വിശ്വാസികൾ കാണുന്നത്. പുതിയ ഓഹരികൾ വാങ്ങുന്നതിനും നിലവിലെ ഓഹരി പങ്കാളിത്തം വർധിപ്പിക്കുന്നതിനും ഉചിതമായ സമയമായി ഓഹരി നിക്ഷേപകരും ഈ മുഹൂർത്തത്തെ കാണാറുണ്ട്.
ഈ മണിക്കൂറുകളിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ വർഷം മുഴുവൻ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഇന്ത്യൻ ഓഹരി വിപണിയിൽ മാത്രമാണ് മുഹൂർത്ത വ്യാപാരം നടക്കുന്നത് എന്നതും ഇതിന്റെ മറ്റൊരു പ്രധാന പ്രത്യേകതയാണ്.
പണ്ടൊക്കെ മുഹൂർത്ത വ്യാപാരം വൈകുന്നേരം 6 മണി മുതൽ 7 മണി വരെയായിരുന്നു നടത്തിയിരുന്നത്. എന്നാൽ 2026ൽ ഇതിൽ മാറ്റങ്ങൾ വന്നു.
അതേ മാതൃകയിൽ തന്നെ പകൽസമയത്ത് വിപണി തുറക്കണമെന്ന് ഇക്കുറിയും നിക്ഷേപകരും ബ്രോക്കർമാരും ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നു. ഐശ്വര്യം ലഭിക്കുന്ന മുഹൂർത്തം ഉച്ചയ്ക്ക് 1.47നും 3.12നും ഇടയിലാണെന്നും, അതിനാൽ രണ്ടിനും മൂന്നിനും ഇടയിൽ വിപണി തുറക്കണമെന്നുമാണ് ബ്രോക്കേർസ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് ഫോറം (ബിഐഎസ്എഫ്) ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ വർഷം 1.45നും 2.45നും ഇടയിലാണ് മുഹൂർത്ത വ്യാപാരം നടന്നിരുന്നത്. ഹിന്ദു വിശ്വാസപ്രകാരം ഐശ്വര്യദേവതയായ ലക്ഷ്മിദേവിക്ക് പ്രത്യേക പൂജകൾ അർപ്പിച്ചുകൊണ്ടാണ് എല്ലാ വർഷവും മുഹൂർത്ത വ്യാപാരത്തിന് തുടക്കം കുറിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

