ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടു വയസ്സുകാരൻ ദാരുണമായി മരിച്ച സംഭവത്തിൽ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയെ കുടുംബം കൃത്യമായ രീതിയിൽ പരിപാലിച്ചിരുന്നില്ലെന്ന പ്രാഥമിക കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ കർശന നടപടി.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ആശാ വർക്കറോടും ജില്ലാ ശിശു സംരക്ഷണ വകുപ്പ് ഓഫീസറോടും കമ്മീഷൻ അടിയന്തരമായി വിശദീകരണം തേടിയിട്ടുണ്ട്. മൂന്ന് വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ആവശ്യമായ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തേണ്ട
ഉത്തരവാദിത്വം ബന്ധപ്പെട്ട ആശ വർക്കർമാർക്കാണ് ഉള്ളത്.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവരോടും കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

