തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികളിൽ ആത്മവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റിയുടെ പ്രവർത്തന റിപ്പോർട്ട്. ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട
യഥാർത്ഥ വസ്തുതകൾ അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കെ.കെ.
ശൈലജയെ പേരാവൂരിൽ സ്ഥാനാർത്ഥിയാക്കിയത് അവരെ ഒതുക്കാനാണെന്ന രീതിയിൽ എതിരാളികൾ നടത്തിയ വ്യാജ പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കാൻ പാർട്ടിക്ക് സാധിച്ചില്ല. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിച്ചു.
ജില്ലയിൽ മുസ്ലീം വിഭാഗത്തിൽ നിന്ന് സ്ഥാനാർത്ഥികൾ ഇല്ലാതിരുന്നതും വോട്ട് ചോർച്ചയ്ക്ക് കാരണമായി. പയ്യന്നൂർ മണ്ഡലത്തിൽ ഏരിയാ കമ്മറ്റിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളാണ് തോൽഡിക്ക് വഴിയൊരുക്കിയതെന്ന് വിലയിരുത്തപ്പെടുന്നു.
മട്ടന്നൂർ മേഖലയിൽ വോട്ടുകൾ കുറഞ്ഞത് അവിടത്തെ ഏരിയാ കമ്മറ്റിയുടെ സംഘടനാപരമായ പിടിപ്പുകേട് കൊണ്ടാണെന്നും യോഗത്തിൽ വിമർശനമുയർന്നു. ഗ്രൂപ്പ് ചർച്ചകളിൽ ജില്ലാ സെക്രട്ടറി കെ.കെ.
രാഗേഷ് അതിരൂക്ഷമായ വിമർശനങ്ങളെയാണ് അഭിമുഖീകരിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിലെ തിരിച്ചടികളുടെ മുഴുവൻ ഉത്തരവാദിത്തവും കീഴ്ഘടകങ്ങളായ ഏരിയാ കമ്മറ്റികളുടെ തലയിൽ മാത്രം കെട്ടിവെക്കുന്നത് ശരിയല്ലെന്ന് ഒരുവിഭാഗം പ്രതിനിധികൾ ശക്തമായി വിയോജിച്ചു.
കണ്ണൂർ ജില്ലയിലെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ശേഷം, വരുന്ന 22, 23 തീയതികളിൽ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സമിതി യോഗം ചേരും. തെറ്റുതിരുത്തൽ നടപടികളുടെ പുരോഗതിയും പോരായ്മകളും ഈ യോഗം വിശദമായി പരിശോധിക്കും.
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ഇഡിയുടെ നോട്ടീസ് അടക്കമുള്ള രാഷ്ട്രീയ വെല്ലുവിളികളും പാർട്ടിയുടെ മുന്നിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

