തൃശൂർ ഗവ. മെഡിക്കൽ കോളേജ് പാർക്കിങ് കേന്ദ്രത്തിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ കുറ്റവാളി അണ്ണാൻ ഷാജി പോലീസിന്റെ പിടിയിലായി.
വിവിധ സ്റ്റേഷനുകളിൽ വാഹന മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ, തിരുവനന്തപുരത്തുനിന്നും കവർന്ന മറ്റൊരു ഓട്ടോറിക്ഷയുമായി സഞ്ചരിക്കവേ എറണാകുളം ജില്ലയിലെ ചെറുവട്ടൂരിൽ വെച്ചാണ് മെഡിക്കൽ കോളേജ് പോലീസ് സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തൃശൂർ മെഡിക്കൽ കോളേജ് പരിസരത്തുനിന്നും ഓട്ടോറിക്ഷ കടത്തിക്കൊണ്ടുപോയ ശേഷം ഇടുക്കി സ്വദേശിയായ പ്രതി മൂവാറ്റുപുഴയിൽ വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതും ഇടയ്ക്കിടെ താമസസ്ഥലം മാറി കൊണ്ടിരുന്നതും അന്വേഷണ ഉദ്യോഗസ്ഥരെ ഏറെ വലച്ചു.
തുടർന്ന് മാസങ്ങളോളം പ്രതിയുടെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും രഹസ്യ നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷമാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. പോലീസിനെ കണ്ടയുടൻ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെ ദൂരം പിന്തുടർന്നാണ് കീഴ്പെടുത്തിയത്.
മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ. കിരൺ എസ്.ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എ.എസ്.ഐ.
സിബു, എസ്.സി.പി.ഒ. അഭിലാഷ്, സി.പി.ഒമാരായ ഷാഹിദ്, അഭയ് ഘോഷ് എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

