ഡിജിറ്റൽ കുറ്റകൃത്യങ്ങളുടെ വ്യാപനം തടയുന്നതിനും സമഗ്രമായ അന്വേഷണം ഉറപ്പാക്കുന്നതിനുമായി ക്രൈം ബ്രാഞ്ചിന് കീഴിൽ പ്രത്യേക സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന് സംസ്ഥാന ആഭ്യന്തര വകുപ്പ് ഔദ്യോഗികമായി രൂപം നൽകി. ആധുനിക കാലത്തെ സങ്കീർണ്ണമായ സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും വിദഗ്ധമായ പരിശോധനകൾ നടത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുതിയ സംവിധാനം കൊണ്ടുവന്നിട്ടുള്ളത്.
ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുക, ശാസ്ത്രീയമായ ഫൊറൻസിക് പരിശോധനകൾ നടത്തുക, ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുക, ആവശ്യമെങ്കിൽ രാജ്യാന്തരതലത്തിലുള്ള അന്വേഷണങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കായി പ്രത്യേക സംവിധാനങ്ങൾ അനിവാര്യമാണെന്ന് വിലയിരുത്തിയാണ് ഈ നടപടി. നിലവിൽ ക്രൈം ബ്രാഞ്ച് സംവിധാനങ്ങൾക്ക് ഇത്തരം സങ്കീർണ്ണമായ കേസുകൾ പൂർണ്ണതോതിൽ കൈകാര്യം ചെയ്യാൻ പരിമിതികളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ യൂണിറ്റുകൾ നിലവിൽ വരുന്നത്.
ഇതിനായി പുതിയ ഉദ്യോഗസ്ഥരെ പുറത്തുനിന്ന് നിയമിക്കുന്നതല്ല. പകരം, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ പ്രധാന നഗരങ്ങളിൽ പ്രവർത്തിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ ക്രൈം സെൻട്രൽ യൂണിറ്റുകളിൽ നിലവിലുള്ള ഉദ്യോഗസ്ഥരെ പുതിയ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലേക്ക് പുനർവിന്യോഗിക്കും.
ഈ പുതിയ യൂണിറ്റുകളുടെ മുഴുവൻ ചുമതലയും അതത് പ്രദേശങ്ങളിലെ ക്രൈം ബ്രാഞ്ച് ഐജിമാർക്കായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

