തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ എസ്എഫ്ഐ പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. സർവകലാശാല രജിസ്ട്രാറുടെ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡൻ്റ് എം ശിവപ്രസാദ് എന്നിവരുൾപ്പെടെ പത്ത് പേർക്കെതിരെയും, കൂടാതെ മുഖം വ്യക്തമല്ലാത്ത മറ്റ് അൻപതോളം പേർക്കെതിരെയുമാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുള്ളത്. സർവകലാശാലാ കാര്യാലയത്തിൽ അതിക്രമിച്ചു കടന്നതായും ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയും സാധാരണക്കാരായ പൊതുജനങ്ങളെയും തടഞ്ഞുവെച്ചതായും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
തുടർന്ന് ഉച്ചത്തിൽ അസഭ്യ വർഷം നടത്തുകയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും ചെയ്തു. ഇതിനുപുറമേ പ്രതികൾ സ്ഥലത്ത് പടക്കം പൊട്ടിക്കുകയും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തുവെന്നും പ്രഥമ വിവര റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കേരള സർവകലാശാലയുടെ എൽഎൽബി പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾ ആരോപിച്ചായിരുന്നു ഈ പ്രതിഷേധ പ്രകടനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

