മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുറത്തുവിട്ട വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ വ്യക്തമാക്കി.
ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരങ്ങൾ ഒരു വലിയ അഴിലിയുടെ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേസിൽ വീണ വെറുമൊരു വ്യക്തിയാണെന്ന് മാത്രം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനോ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനോ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും മാത്യു കുഴൽനാടൻ കടുത്ത വിമർശനം ഉന്നയിച്ചു.
മുഖ്യമന്ത്രിയുടെ മകളെന്ന പദവി ദുരുപയോഗം ചെയ്ത് സ്വാധീനം ചെലുത്തിയാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളത്. ഈ വിഷയങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞതിന്റെ പേരിൽ ഇടതു സർക്കാർ സംവിധാനങ്ങളും സി.പി.എം സൈബർ വിഭാഗവും തന്നെ നിരന്തരം വേട്ടയാടുകയാണുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി വിജയനും കുടുംബവും സംസ്ഥാനത്ത് നടത്തിയ കൊള്ളയുടെ യഥാർത്ഥ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

