അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ഓര്‍മ്മ ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ നാലാം സീസണിന് ഔദ്യോഗിക തുടക്കമാകുന്നു. മലയാളി വിദ്യാര്‍ത്ഥികളുടെ പ്രസംഗശേഷിയും ആശയവിനിമയ മികവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആഗോള സൗഹൃദ സംരംഭം രൂപീകരിച്ചിട്ടുള്ളത്.
ഓഗസ്റ്റ് 19 ബുധനാഴ്ച വൈകുന്നേരം 6.45ന് ഫിലാഡല്‍ഫിയ സെയിന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ‘An Evening of Celebration, Partnership & Community’ എന്ന തലക്കെട്ടിൽ നടക്കുന്ന പ്രത്യേക പരിപാടിയോടെ പ്രസംഗമത്സരത്തിന്റെ പുതിയ സീസണിന് തിരിതെളിയും.
ഇന്ത്യയുടെ 80-താം സ്വാതന്ത്ര്യദിനാഘോഷം, ചാനല്‍ 24ന്റെ Million Malayalee Club (MMC) സംരംഭത്തിന്റെ സൈനിംഗ്-ഇന്‍ എന്നീ സുപ്രധാന ചടങ്ങുകളും ഇതേ വേദിയില്‍ വെച്ച് നടക്കും. വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.
24 News Editor-in-Charge പി. പി.
ജെയിംസ്, C News Live & CN Global Movies CEO ഡോ. ലിസി കെ.
ഫെര്‍ണാണ്ടസ്, പെന്‍സില്‍വാനിയ കോമണ്‍വെല്‍ത്തിന്റെ മുന്‍ സ്പീക്കര്‍ ജോണ്‍ പെര്‍സല്‍, ഫിലാഡല്‍ഫിയ പോലീസ് സെര്‍ജന്റ് ബ്ലെസ്സണ്‍ മാത്യു, ഫൊക്കാനയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേള്‍ഡ് മലയാളി ഫെഡറേഷന് ഗ്ലോബല്‍ പ്രസിഡന്റ് ഡോ.
ആനി ലിബു തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. കൂടാതെ, അമേരിക്കയിലെ വിവിധ പ്രമുഖ മലയാളി സംഘടനകളായ MAP, KALAA, PAMPA, WMC, PIANO, Kottayam Association, PATH, FOMAA, FOKANA, World Malayalee Federation എന്നിവയുടെ പ്രതിനിധികളും സംഗന്ധിക്കും.
മത്സരക്രമവും വിഭാഗങ്ങളും
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് മത്സരങ്ങള്‍ നടക്കുക. നാല് ഘട്ടങ്ങളിലായാണ് വിപുലമായ ഈ മത്സരപരമ്പര ക്രമീകരിച്ചിരിക്കുന്നത്.
സീസണ് 4ന്റെ പ്രത്യേകതയായി സബ് ജൂനിയര്‍ വിഭാഗത്തിനായി ഓണ്‍ലൈന്‍ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. മത്സരത്തോടൊപ്പം കുട്ടികൾക്ക് വിദഗ്ദ്ധ പരിശീലനം നല്കുന്ന ഓര്‍മ്മയുടെ പ്രത്യേക മാതൃക ഇത്തവണയും തുടരുന്നതായി സംഘാടകര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളിലെ മികച്ച ജനപങ്കളിത്തമാണ് മത്സരത്തിന്റെ പ്രധാന കരുത്ത്. ആദ്യ സീസണില്‍ 428 പേരും, രണ്ടാം സീസണില്‍ 1467 പേരും, മൂന്നാം സീസണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം 1650 പേരും ഈ അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ ഭാഗമായിരുന്നു.
സീസണ് 4ന്റെ ഗ്രാന്‍ഡ് ഫിനാലെ 2027 ഓഗസ്റ്റില്‍ പാലായില്‍ വെച്ച് നടക്കും. സെപ്റ്റെംബര് 15ന് ആരംഭിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മത്സരപരമ്പര വിജയികള്‍ക്കായി 10 ലക്ഷം രൂപയുടെ ആകര്‍ഷകമായ സമ്മാനത്തുകയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മത്സരത്തിന്റെ രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങളും www.ormaspeech.org എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഉടന്‍ ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

