മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഭാഗത്തുനിന്നുള്ള രേഖാമൂലമുള്ള കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.
അനധികൃത പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ഈ വിഷയത്തിൽ സി.പി.എമ്മിന്റെ ഇതുവരെയുള്ള മുടന്തൻ ന്യായങ്ങൾ വസ്തുതാപരമല്ലെന്ന് ഇതിലൂടെ പകൽപോലെ വ്യക്തമായിരിക്കുകയാണ്.
സംഭവത്തിൽ വസ്തുതാപരവും സത്യസന്ധവുമായ കൂടുതൽ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്ന ഇ.ഡി.
കണ്ടെത്തലുകളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും അടിയന്തരമായി മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽനിന്ന് ലഭിച്ചുവെന്നുമാണ് ഇ.ഡി.
വാർത്താക്കുറിപ്പിൽ വിശദമാക്കുന്നത്. വീണ ഹവാല ഇടപാട് നടത്തിയതിന് കൃത്യമായ തെളിവുകളുണ്ടെന്നും ഏജൻസി വ്യക്തമാക്കുന്നു.
ഔദ്യോഗിക വരുമാനത്തേക്കാൾ ഉയർന്ന തുകയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഇന്റർനറ്റ് കോളുകൾ നടത്തുന്നതിനായി മറ്റൊരു വ്യക്തിയുടെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും ഇ.ഡി.
അറിയിച്ചു. മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മെയ് മാസം 27-ാം തീയതി വീണയുടെയും സി.എം.ആർ.എൽ.
പ്രൊമോട്ടർമാരുടെയും ഓഫീസുകളിലും വസതികളിലും നടത്തിയ റെയ്ഡിലാണ് നിർണ്ണായകമായ ഈ കണ്ടെത്തലുകൾ പുറത്തുവന്നത്. ഈ പരിശോധനയിൽ വീണയുടെ കൈപ്പടയിലുള്ള ഡയറിയിൽനിന്ന് ചില സുപ്രധാന വിവരങ്ങൾ കണ്ടെത്തിയിരുന്നു.
പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ച തുകകൾ, ദുബായിലേക്ക് മാറ്റിയ തുകയുടെ കണക്കുകൾ തുടങ്ങിയ വിവരങ്ങളാണ് ഡയറിയിൽ രേഖപ്പെടുത്തിയിരുന്നത്. ദുബായ് കറൻസിയായ ദിർഹം, ഇന്ത്യൻ രൂപ എന്നിവയിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് ഡയറിയിൽ ഉണ്ടായിരുന്നതെന്നാണ് ഇ.ഡി.
വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

