കൊച്ചി: എക്സാലോജിക്-സിഎംആര്എല് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ ടിക്കെതിരെ നിർണായക തെളിവുകൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഔദ്യോഗിക വരുമാന സ്രോതസ്സുകൾക്ക് പുറമെ വലിയ തോതിലുള്ള പണമിടപാടുകൾ ഇവർ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
85 ലക്ഷം രൂപ ദുബായിലേക്ക് അയച്ചതായും, ഇത് സംബന്ധിച്ച കൈയെഴുത്ത് കണക്കുകളും ഹവാല ഇടപാടുകളുടെ തെളിവുകളും പരിശോധനയിൽ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി. കോഴിക്കോട് നടത്തിയ റെയ്ഡുകളുടെ പശ്ചാത്തലത്തിലാണ് വീണയുടെ കൈയെഴുത്തിലുള്ള രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
3.49 ലക്ഷം ദിർഹം കൈമാറിയതിന്റെ രേഖകളും ഇതിൽ ഉൾപ്പെടുന്നു. ആകെ 20.05 കോടി ഇന്ത്യൻ രൂപയുടെ കൈമാറ്റം നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ.
കൂടാതെ, മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡുകളും വൈ-ഫൈ ഉപകരണങ്ങളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഇന്റർനെറ്റ് കോളിംഗുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായിട്ടാകാം ഈ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടുള്ളതെന്നാണ് ഏജൻസിയുടെ നിഗമനം.
വീണയുടെ കൈയെഴുത്തിലുളള കണക്കുകളിൽ ചില വ്യക്തികളുമായുള്ള പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുക എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസം പരിശോധനകൾ നടന്നത്.
ഇതിനിടയിലാണ് ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ദുരൂഹതകളും ഇഡിയുടെ ശ്രദ്ധയിൽപ്പെട്ടത്.
വീണയുടെ ഡയറിയിലും ഈ കമ്പനിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട
മറ്റൊരു സ്ഥാപനത്തെക്കുറിച്ചും വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. വീണയും ഭർത്താവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവരുമായി ബന്ധപ്പെട്ട
ചില സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഈ പരിശോധനകൾ പ്രധാനമായും നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

