സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ചർച്ചയാകുന്ന സമകാലിക സംഭവവികാസങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്.
പാർട്ടിക്ക് മുന്നിലുള്ള സംഘടനാപരമായ പ്രതിസന്ധികൾ ഘട്ടംഘട്ടമായി അതിജീവിച്ച് മുന്നോട്ടുപോകുമെന്നും, ഇതിനായുള്ള പ്രത്യേക കർമ്മപദ്ധതികൾ യോഗം ചേർന്ന് വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന സീതാറാം യെച്ചുരി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയെയും അതിന്റെ നേതൃത്വത്തെയും ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളും യുഡിഎഫും ചേർന്ന് ബോധപൂർവ്വമായ കുതന്ത്രങ്ങൾ മെനയുകയാണെന്നും, ഇതിനെതിരെയുള്ള ശക്തമായ പ്രതിരോധം പാർട്ടി തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ അടിത്തറ തകർക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും ലക്ഷ്യമിട്ട് ബിജെപിയുടെ രാഷ്ട്രീയ താൽപ്പര്യപ്രകാരമാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. എങ്കിലും ഇത്തരം സമ്മർദ്ദങ്ങൾക്കുമുന്നിൽ പാർട്ടി പതറില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇഡിയുടെ രാഷ്ടീയ പ്രേരിതമായ നടപടികളെ മുൻകാലങ്ങളെപ്പോലെ തന്നെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അറിയിച്ചു.
വിവാഹത്തിന് മുൻപുള്ള കാര്യങ്ങൾ വരെ ഉന്നയിച്ച് ഭീഷണിപ്പെടുത്തി തെളിവുകൾ ഉണ്ടാക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പുകമറ സൃഷ്ടിക്കൽ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

