ഗൂഗിൾ പുതിയ പിക്സൽ 11 സീരീസിനൊപ്പം ഗൂഗിൾ പിക്സൽ വാച്ച് 5 വിപണിയിലെത്തിച്ചു. പുതിയ ഫോണുകളുടെ പ്രാരംഭ പ്രതികരണങ്ങൾ അൽപ്പം മന്ദഗതിയിലാണെങ്കിലും, ചെറിയ ഹാർഡ്വെയർ മാറ്റങ്ങളോടെയാണ് വാച്ചും പുറത്തിറങ്ങിയിരിക്കുന്നത്.
എന്നാൽ ഗൂഗിൾ ഡിവൈസുകളുടെ പതിവ് പോലെ, പ്രധാന സവിശേഷതകൾ വരുന്നത് സോഫ്റ്റ്വെയറിലാണ്. പുതിയ വാച്ചിനൊപ്പം ഹെൽത്ത് ഗാർഡിയൻ എന്ന പേരിൽ പുതിയൊരു ആരോഗ്യ നിരീക്ഷണ ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
ഈ പുതിയ ശ്രേണിയിൽ ഇൻസുലിൻ പ്രതിരോധ പ്രവണതകൾ തിരിച്ചറിയാനുള്ള സംവിധാനമാണ് പ്രധാനം. രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ട
ഒരു ഫീച്ചർ മുഖ്യധാരാ വെയറബിൾ കമ്പനി അവതരിപ്പിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഇത് ആരോഗ്യ നിരീക്ഷണ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം.
പിക്സൽ വാച്ച് 5-ൽ മാത്രമായി ഈ ഫീച്ചർ ഒതുങ്ങുന്നില്ല. ഗൂഗിൾ ഫിറ്റ്ബിറ്റ് എയർ ഡിവൈസുകളിലേക്കും ഈ സേവനം ലഭ്യമാക്കുന്നുണ്ട്.
കാലങ്ങളായി സ്മാർട്ട് വാച്ചുകൾ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവ മുതൽ ഉറക്കത്തിലെ തകരാറുകൾ വരെ കണ്ടെത്താൻ പാകത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കുക എന്നത് വെയറബിൾ കമ്പനികളെ സംബന്ധിച്ച് ഏറെ വെല്ലുവിളിയായിരുന്നു.
ശരീരത്തിന് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സാധാരണയേക്കാൾ കൂടുതൽ പ്രയത്നം വേണ്ടിവരുമ്പോഴാണ് ഇൻസുലിൻ പ്രതിരോധം ഉണ്ടാകുന്നത്. ഇത് തുടർച്ചയായി വർധിച്ചാൽ ടൈപ്പ് 2 പ്രമേയത്തിനുള്ള സാധ്യത വർധിപ്പിക്കും.
രക്ത പരിശോധന ആവശ്യമില്ലാത്ത നൂതന സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. മാസങ്ങളിലെ പ്രവണതകൾ തിരിച്ചറിഞ്ഞ് ദൈനംദിന ശീലങ്ങളിൽ മാറ്റം വരുത്താൻ ഉപയോക്താക്കളെ ഇത് സഹായിക്കും.
പ്രമേഹം നിർണ്ണയിക്കാൻ ഇതിലൂടെ സാധിക്കില്ലെങ്കിലും, ഇത്തരം വിവരങ്ങൾ മുൻകൂട്ടി അറിയുന്നത് വലിയ ഗുണം ചെയ്യും. ഇൻസുലിൻ പ്രതിരോധ പ്രവണതകൾക്ക് പുറമെ, രക്തസമ്മർദ്ദ നിരീക്ഷണ സംവിധാനവും ഈ ഹെൽത്ത് സ്യൂട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉപയോക്താക്കളുടെ ഉറക്കത്തിലെ ശ്വസന നിലവാരം പരിശോധിക്കാനും ഗൂഗിൾ പുതിയ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. 99 ഡോളർ വിലയുള്ള ഫിറ്റ്ബിറ്റ് എയർ സ്മാർട്ട് വാച്ചിൽ ഈ ഫീച്ചറുകൾ ലഭിക്കുന്നത് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകും.
ഒരു വാഴ്ചത്തോളം ബാറ്ററി ബാക്ക്അപ്പും ഭാരം കുറഞ്ഞ ഡിസൈനുമാണ് ഈ ഫിറ്റ്നസ് ട്രാക്കറിന്റെ പ്രത്യേകത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

