ഡൽഹി: രാജ്യത്ത് E20 പെട്രോൾ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ, സാധാരണക്കാർക്കായി E10 പെട്രോൾ വീണ്ടും ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ ഗൗരവമായി പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി ഔദ്യോഗിക തലത്തിലുള്ള പ്രാഥമിക ചർച്ചകൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
നിലവിലുള്ള വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുന്നത് എൻജിൻ തകരാറുകൾക്ക് കാരണമാകുന്നുവെന്നും ഇന്ധനക്ഷമത ഗണ്യമായി കുറയ്ക്കുന്നുവെന്നും ഉള്ള വാഹന ഉടമകളുടെ ആശങ്കകൾ നിലനിൽക്കെയാണ് സർക്കാരിന്റെ പുതിയ നീക്കം. ഭാവിയിൽ E10, E20 എന്നീ രണ്ട് ഇന്ധന വകഭേദങ്ങളും വിപണിയിൽ ഒരുപോലെ ലഭ്യമാക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
ഇ20 പെട്രോൾ സംബന്ധിച്ച് വാഹന ഉടമകൾ ഉന്നയിക്കുന്ന ആശങ്കകൾ പൂർണ്ണമായും ശരിവെക്കുന്ന തരത്തിലുള്ള നിർണായക രേഖകൾ ഇതിനുമുമ്പ് പുറത്തുവന്നിരുന്നു. പ്രമുഖ വാഹന നിർമ്മാതാക്കളുടെ കൂട്ടായ്മ നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകളാണ് ഈ വിഷയത്തിൽ പുറത്തുവന്നത്.
മാരുതി, മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് അടക്കമുള്ള പ്രമുഖ കമ്പനികളുടെ കൂട്ടായ്മയാണ് ഇന്ധനമാറ്റവുമായി ബന്ധപ്പെട്ട തങ്ങളുടെ നിരീക്ഷണങ്ങൾ പുറത്തുവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

