അയോധ്യ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട സംഭാവന പിരിവിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസില്‍ എസ്ഐടി സുപ്രീംകോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഹര്‍ജികള്‍ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നടപടി. ഈ കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട
ഹര്‍ജികളിലാണ് കോടതി എസ്ഐടിയോട് റിപ്പോര്‍ട്ട് തേടിയത്. കേസിലെ അന്വേഷണ പുരോഗതിയും ഇതുവരെ ശേഖരിച്ച നിര്‍ണ്ണായക തെളിവുകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന.
നേരത്തെ, അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുന്നതിനായി എസ്ഐടി കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ സമഗ്രമായ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് കോടതി എസ്ഐടിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
നാളെ നടക്കുന്ന സിറ്റിംഗില്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി തുടര്‍നടപടികള്‍ സ്വീകരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

