തിരുവനന്തപുരം നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന വിലപിടിപ്പുള്ള ബൊള്ളാർഡ് ലൈറ്റുകൾ മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിലായി. പൂവാർ സ്വദേശിയായ കണ്ണൻ ആണ് പോലീസ് പിടിയിലായത്.
പാളയം രക്തസാക്ഷി മണ്ഡപം, വിജെടി ഹാൾ പരിസരം എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 77 ബൊള്ളാർഡ് ലൈറ്റുകൾ നഷ്ടപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. കാൻ്റോൺമെൻ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം പത്ത് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഈ മോഷണത്തിലൂടെ ഉണ്ടായത്.
തലസ്ഥാന നഗരിയിലെ വിവിധ പാർക്കുകളിലായി മൊത്തം മുപ്പത് ലക്ഷത്തിലധികം രൂപയുടെ ലൈറ്റുകൾ മോഷ്ടിക്കപ്പെട്ടതായി പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഇത്തരം മോഷണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
പ്രതിയെ പിടികൂടുന്നതിനായി പോലീസ് വ്യാപകമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങൾ നൽകിയ സൂചനകളാണ് പ്രതിയിലേക്ക് എത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്.
സംഭവത്തിൽ മ്യൂസിയം, ഫോർട്ട് പോലീസ് സ്റ്റേഷനുകളിലും കൂടുതൽ പരാതികൾ നൽകാൻ സ്മാർട് സിറ്റി അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

