ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഒരു വിവാഹ ചടങ്ങ്.
കൈപ്പമംഗലം 18 മുറി പാരഡൈസ് ഹാളിൽ വെച്ച് നടന്ന മുഹമ്മദ് ഷാഫിയും റമീസയും തമ്മിലുള്ള വിവാഹ സൽക്കാര ചടങ്ങാണ് സാമൂഹിക പ്രതിബദ്ധതയുടെ വേദിയായി മാറിയത്. കൂരിക്കുഴി സ്വദേശി പുതിയവീട്ടിൽ അബ്ദുൽ നിസാറിന്റെ മകൻ മുഹമ്മദ് ഷാഫിയും കാസർകോട് കിടക്കാർ വീട്ടിൽ അബ്ബാസിന്റെ മകൾ റമീസയും വിവാഹ സൽക്കാര വേദിയിൽ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.
നവദമ്പതികൾക്ക് പുറമെ ചടങ്ങിൽ പങ്കെടുത്ത കുടുംബാംഗങ്ങളും അതിഥികളും ഒരേ മനസ്സോടെ ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളായി. കേരള പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ.
കെ. ജയകുമാർ ചടങ്ങിൽ പങ്കെടുത്തു.
ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ തയ്യാറായ നവദമ്പതികളുടെയും ബന്ധുക്കളുടെയും തീരുമാനം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

