കുംഭമേളയിലെ ദൃശ്യങ്ങളിലൂടെ ശ്രദ്ധേയയായ പെൺകുട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പെൺകുട്ടിയെ കാണാനില്ലെന്ന റിപ്പോർട്ടുകളെത്തുടർന്ന് നേരത്തെ അനുവദിച്ചിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സുരക്ഷാ ആവശ്യവുമായി പെൺകുട്ടി വീണ്ടും അധികൃതരെ സമീപിച്ചത്. തന്റെ പാസ്പോർട്ടും പണവും അടക്കമുള്ള രേഖകളും വസ്തുക്കളും പിതാവും സംഘവും ചേർന്ന് തട്ടിയെടുത്തുവെന്നാണ് പെൺകുട്ടിയുടെ പ്രധാന ആരോപണം.
നേരത്തെ, പെൺകുട്ടിയുടെ സുരക്ഷാ സംബന്ധമായ ഹർജി പരിഗണിച്ച ഹൈക്കോടതി, മറ്റ് നിയമപരമായ തടസ്സങ്ങൾ ഇല്ലെങ്കിൽ പെൺകുട്ടിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനിടെ, ദമ്പതികൾക്കെതിരായ പൊലീസ് നടപടികൾക്ക് മധ്യപ്രദേശ് ഹൈക്കോടതി രണ്ടാഴ്ചത്തെ സ്റ്റേ ഏർപ്പെടുത്തിയിരുന്നു.
പെൺകുട്ടിയും ഭർത്താവും നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ ഇടക്കാല ഉത്തരവ്. പ്രായപൂർത്തിയാകാതെ വിവാഹിതരായതുമായി ബന്ധപ്പെട്ട
വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമനടപടികൾ തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

