ആലപ്പുഴയിൽ സെൻസസ് വിവരശേഖരണത്തിനിടെ ഉദ്യോഗസ്ഥന് നേരെ വളർത്തുനായയുടെ ആക്രമണം. സെൻസസ് ഡ്യൂട്ടി സൂപ്പർവൈസറും ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഹെഡ് ക്ലാർക്കുമായ അമീർ എച്ച് (അവലുക്കുന്ന്, സഫാ മൻസിൽ) നാണ് നായയുടെ കടിയേറ്റത്.
ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി എന്യുമറേറ്റർമാർക്കൊപ്പം എത്തിയതായിരുന്നു അമീർ.
ഇദ്ദേഹത്തിന് കീഴിലുള്ള ആറ് എന്യുമറേറ്റർമാരിൽ ഒരാളായ, ആര്യാട് എച്ച്എസ്എൽപി സ്കൂൾ അധ്യാപികയും അമീറിന്റെ ഭാര്യയുമായ ഷംനയ്ക്കൊപ്പമാണ് അദ്ദേഹം എത്തിയത്. ചാത്തനാട് മന്നത്ത് ജംഗ്ഷന് തെക്ക് വശമുള്ള ഒരു വീട്ടിൽ വിവരശേഖരണത്തിനെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന വളർത്തുനായ ഷംനയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമീറിന് നായയുടെ കടിയേറ്റത്. ഒന്നര മാസം മുൻപ് ബഹ്റൈനിൽ നിന്ന് കൊണ്ടുവന്ന നായയാണ് ആക്രമണം നടത്തിയത്.
പരിക്കേറ്റ അമീറിനെ ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

