ഇടയിരിക്കപ്പുഴ മേഖലയിൽ പെരുമ്പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. സമീപ ദിവസങ്ങളിലായി ഉണ്ടായ ചില സംഭവങ്ങൾ പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്കു പോയ 9–ാംക്ലാസ് വിദ്യാർഥി മൂക്കൻപാറയിൽ വെച്ച് പെരുമ്പാമ്പിനെ കണ്ടതിനെത്തുടർന്ന് ഭയന്ന് വീട്ടിലേക്ക് തിരിച്ചോടുകയായിരുന്നു. പിന്നീട് രക്ഷിതാവിനൊപ്പമാണ് കുട്ടി സ്കൂളിലേക്ക് പോയത്.
ഇതിന്റെ പിറ്റേദിവസം രാത്രി ബൈക്കിൽ സഞ്ചരിച്ച യാത്രക്കാരും ഇതേ സ്ഥലത്ത് പാമ്പിനെ കണ്ടതായി സാക്ഷ്യപ്പെടുത്തുന്നു. പ്രദേശത്തെ പല പുരയിടങ്ങളും കാടുപിടിച്ചു കിടക്കുന്നതാണ് പാമ്പുകൾ ഇത്തരം ഇടങ്ങൾ താവളമാക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
സംസ്ഥാനത്ത് മഴ തുടരുന്ന പശ്ചാത്തലത്തിൽ പാമ്പുകൾ ജനവാസ മേഖലകളിലേക്ക് എത്താനുള്ള സാധ്യത ഏറെയാണെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തോടുകളിലൂടെയും വെള്ളപ്പൊക്കത്തിലും ഒഴുക്കിൽപെട്ട് ഇന്ത്യൻ റോക്ക് പൈത്തൺ വിഭാഗത്തിൽപെട്ട
പെരുമ്പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് ഇപ്പോൾ പതിവായി മാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

