നെടുങ്കണ്ടം രണ്ടാം വാർഡിലെ മഞ്ഞപ്പെട്ടി – ഉപ്പുകണ്ടത്ത് പ്രദേശത്ത് അങ്ങേയറ്റം ദയനീയാവസ്ഥയിലാണ് പ്ലാത്തറയ്ക്കൽ അനീഷ് (51), ഭാര്യ ഗ്രേസി (47), മകൻ ആന്റോ (24) എന്നിവരടങ്ങുന്ന കുടുംബം കഴിയുന്നത്. വരുമാന മാർഗങ്ങൾ പൂർണമായും അടഞ്ഞതോടെ ചികിത്സയ്ക്കും ഭക്ഷണത്തിനും വഴികാണാതെ ഈ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അനീഷ്, കഴിഞ്ഞ മാസം സഹോദരിയുടെ വീടിന്റെ മുകളിൽ നിന്ന് വീണതിനെത്തുടർന്ന് ഗുരുതര പരിക്കുകളോടെ കിടപ്പിലായി. വീഴ്ചയിൽ ഇദ്ദേഹത്തിന്റെ ഇരു പാദങ്ങളും തകർന്നു.
തോട്ടം തൊഴിലാളിയായിരുന്ന ഗ്രേസിയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വർഷങ്ങൾക്ക് മുൻപേ ജോലി നിർത്തിയിരുന്നു. “സാമ്പത്തിക ദുരിതം മൂലം ഹൃദയ, ശ്വാസകോശ രോഗങ്ങളുടെ ചികിത്സ പൂർണമായും അവസാനിപ്പിച്ചെന്ന് ഗ്രേസി പറയുന്നു.” കൂടാതെ, ഏതാനും മാസങ്ങൾക്ക് മുൻപ് ഉണ്ടായ വാഹനാപകടം ഗ്രേസിയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കി.
കുടുംബത്തിലെ ദുരിതങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ചെറുപ്പം മുതൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്ന മകൻ ആന്റോയുടെ ആരോഗ്യനില പെട്ടെന്ന് വഷളായതോടെ അവനും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയായി.
കൃത്യമായ രോഗനിർണയം പോലും നടത്താൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ മകൻ. നിലവിൽ അനീഷിന്റെ സഹോദരിയുടെ വീടിന് സമീപം പടുത കെട്ടി മറച്ച ഷെഡിലാണ് ഇവരുടെ താമസം.
വലിയ സാമ്പത്തിക ബാധ്യതയും ചികിത്സാ ചിലവുകളും ഇവരെ വല്ലാതെ വലയ്ക്കുന്നുണ്ട്. രോഗികളായ ഭർത്താവിനെയും മകനെയും ആശുപത്രിയിൽ എത്തിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് ഗ്രേസി വ്യക്തമാക്കുന്നു.
കിടപ്പാടവും മകന്റെ ചികിത്സയുമാണ് ഇവരുടെ പ്രധാന ആവശ്യം. സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഈ കുടുംബം.
സഹായങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്നവർക്കായി ബാങ്ക് വിവരങ്ങൾ താഴെ നൽകുന്നു:
അക്കൗണ്ട് നമ്പർ: 0224053000033814
ഐഎഫ്എസ് സി: SIBLO000224
അക്കൗണ്ട് നെയിം: ആന്റോ അനീഷ്
ബ്രാഞ്ച്: കളമശ്ശേരി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

