കൊച്ചി: ജീവിതശൈലിയിലെ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ നടനും സംവിധായകനുമായ ജോണി ആന്റണി. അധ്യാപകർക്കായി സംഘടിപ്പിച്ച ചടങ്ങിലാണ് പുകവലി ശീലത്തിൽ നിന്ന് താൻ പിന്മാറിയതിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.
ദീർഘകാലമായി തുടർച്ചയായി പുകവലിച്ചിരുന്ന ഒരാളായിരുന്നു താനെന്ന് ജോണി ആന്റണി വ്യക്തമാക്കി. ഈ ശീലം ഉപേക്ഷിക്കാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
തന്റെ ആരോഗ്യത്തെ കരുതി മമ്മൂട്ടി ഉൾപ്പെടെയുള്ളവർ പുകവലി നിർത്താൻ തന്നോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ‘‘തുടർച്ചയായി വലിച്ചുതള്ളിയിരുന്ന ആളാണു ഞാൻ.
എത്രയോ തവണ നിർത്താൻ ശ്രമിച്ചിട്ടും നടന്നില്ല. ‘എന്റെ ജോണീ ഇതൊന്നു നിർത്ത്’ എന്നു മമ്മൂക്ക പോലും പല തവണ പറഞ്ഞു.
എനിക്കു കുഴപ്പങ്ങളൊന്നും ഇല്ല മമ്മൂക്ക എന്നു പറഞ്ഞ് ഒഴിയുകയാണു ചെയ്തത്.’’ മൂന്ന് മാസം മുൻപാണ് പുകവലി ശീലം പൂർണ്ണമായും അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചത്. സ്വന്തം ജീവിതത്തിലെ നല്ല മാറ്റത്തെക്കുറിച്ച് ഒരു പൊതുവേദിയിൽ ആദ്യമായാണ് അദ്ദേഹം മനസ്സ് തുറക്കുന്നത്.
‘‘നല്ലപാഠം പദ്ധതിയോടു ഹൃദയംകൊണ്ടു ചേർന്ന് എന്റെ ജീവിതത്തിലെ ഒരു നല്ലപാഠം ഞാനും അറിയിക്കുന്നു: ചെയിൻ സ്മോക്കർ ആയിരുന്ന ഞാൻ പുകവലി പൂർണമായും നിർത്തി.’’ – ജോണി ആന്റണി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

