രാജ്യം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം ആഘോഷിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ വിളക്കുതെളിച്ചും വിവിധ സേവനപ്രവർത്തനങ്ങൾ സംഘടിപ്പിച്ചും മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് ബിജെപി പ്രവർത്തകർ.
ഇന്ന് വൈകുന്നേരം 6 മണി മുതൽ 7 മണി വരെ ജനങ്ങൾ തങ്ങളുടെ ഭവനങ്ങളിൽ ‘ആശീർവാദ് കാ ദിയ’ എന്ന പേരിൽ വിളക്കുതെളിച്ച് പ്രധാനമന്ത്രിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നവീൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകൾ, ശ്രമദാനം, ശുചീകരണ യജ്ഞങ്ങൾ, വൃക്ഷത്തൈ നടീൽ, പദയാത്രകൾ, സൈക്കിൾ റാലികൾ തുടങ്ങിയ നിരവധി കർമ്മപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ഭരണരംഗത്ത് 25 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ പരിപാടികൾക്കും ഇന്ന് ഔദ്യോഗികമായി തുടക്കമാവുകയാണ്. ഇതുവരെ ഭരണതലത്തിൽ 25 വർഷമാണ് മോദി പൂർത്തിയാക്കിയിട്ടുള്ളത്.
ഇതിൽ മുഖ്യമന്ത്രി പദവിയിൽ 4610 ദിവസങ്ങളും, പ്രധാനമന്ത്രി പദവിയിൽ 4497 ദിവസങ്ങളുമാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

