ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ആവേശം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ലോകം കാത്തിരിക്കുന്ന കലാശപ്പോരാട്ടം അർധരാത്രിക്ക് ശേഷമാണ് നടക്കുന്നത് എന്നതിനാൽ, വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മുൻനിർത്തിയാണ് മാനേജ്മെന്റുകൾ ഇത്തരമൊരു തീരുമാനമെടുത്തത്.
രാത്രി ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം കുട്ടികൾക്ക് രാവിലെ സ്കൂളിൽ എത്തേണ്ടി വരുന്നത് ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചൊവ്വാഴ്ച മുതൽ സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. ഈ തീരുമാനത്തെ രക്ഷിതാക്കളും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.
മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ ദി ചോയ്സ് സ്കൂൾ, തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം, ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂൾ, പൂത്തോട്ട എസ്എസ് കോളജ്, പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, പിറവം വിവേകാനന്ദ പബ്ലിക് സ്കൂൾ, വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവ അവധി നൽകിയവയിൽ ഉൾപ്പെടുന്നു.
കൂടാതെ, തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലിഷ് മീഡിയം സെക്കൻഡറി സ്കൂൾ നാളെ നടക്കാനിരുന്ന പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. വിദഗ്ധമായ രീതിയിൽ അവധി നേടിയെടുത്തവരാണ് ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ.
സ്കൂളിലെ ഡീനും പ്രിൻസിപ്പലുമായ ദിലീപ് ജോർജ് മുൻകൈയെടുത്ത് നടത്തിയ പെനൽറ്റി ഷൂട്ടൗട്ട് മത്സരത്തിലൂടെയാണ് അവധി പ്രഖ്യാപിച്ചത്. ആറ് അവസരങ്ങളിൽ മൂന്ന് ഗോൾ നേടുക എന്ന വെല്ലുവിളി ഏറ്റെടുത്ത വിദ്യാർത്ഥികൾ വിജയിച്ചതോടെ, പ്രിൻസിപ്പൽ ഔദ്യോഗികമായി തിങ്കളാഴ്ച അവധി പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, ഭാരതീയ വിദ്യാഭവൻ (ഭവൻസ്) സ്കൂളുകളും അവധി പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുണ്ട്. ചേവായൂർ, പെരുന്തുരുത്തി, ചാലപ്പുറം എന്നിവിടങ്ങളിലെ ഭവൻസ് സ്കൂളുകളിൽ 20-ാം തീയതി അവധിയായിരിക്കും.
അർജന്റീന–സ്പെയിൻ ഫൈനൽ മത്സരം കണക്കിലെടുത്ത് മിഡ് ടേം പരീക്ഷകൾ നേരത്തെ തന്നെ മാറ്റിയിരുന്നു. കോഴിക്കോട് ജില്ലയിൽ ലോകകപ്പ് പ്രമാണിച്ച് സ്കൂളുകൾക്ക് അവധി നൽകുന്നത് ഇതാദ്യമായാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

