ആറന്മുള വള്ളംകളിയുടെയും വള്ളസദ്യയുടെയും ഭാഗമായി പ്രദേശത്ത് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആറന്മുള എസ്എച്ച്ഒ അറിയിച്ചു. പരിപാടികൾ സുഗമമായി പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇന്നു മുതൽ വള്ളസദ്യ അവസാനിക്കുന്നതു വരെയുള്ള ദിവസങ്ങളിൽ ആറന്മുള ക്ഷേത്ര പരിസരത്തും സമീപ പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ ബാധകമായിരിക്കും. ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

